ന്യൂദല്‍ഹി: 1921ലെ മലബാര്‍ കലാപം പ്രമേയമാക്കിയുള്ള, 1921 പുഴ മുതല്‍ പുഴ വരെ, ചിത്രത്തിന് പ്രദര്‍ശനാനുമതി അംഗീകരിച്ചുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ലിസ്റ്റ് ലഭിച്ചെന്ന് സംവിധായകന്‍ രാമസിംഹന്‍. ഏഴ് കട്ടുകളാണ് ചിത്രത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദ്യം പുനഃപരിശോധന സമിതിക്ക് മുന്നില്‍ ചിത്രം എത്തിയപ്പോള്‍ ഏഴു മാറ്റങ്ങളോടെ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു. അത് അംഗീകരിച്ചുകൊണ്ടുള്ള കത്താണ് തനിക്ക് ലഭിച്ച തെന്ന് രാമസിംഹന്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതുസംബന്ധിച്ച് പരാതി അയച്ചിരുന്നു. പരാതി സ്വീകരിച്ചതായി മറുപടിയും ലഭിച്ചു. ഇതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ കട് ലിസ്റ്റ് ലഭിച്ചതെന്നു പറഞ്ഞ രാമസിംഹന്‍ പ്രധാനമന്ത്രി നന്ദിയും അറിയിച്ചു. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ആദ്യ പുനഃപരിശോധന സമിതിയുടെ തീരുമാനം അംഗീകരിക്കാതെ കേന്ദ്രഫിലിം സെന്‍സര്‍ ബോര്‍ഡ് ചിത്രം വീണ്ടും സെന്‍സറിന് അയ ക്കുകയായിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയി ല്ലെന്ന് വ്യക്തമാക്കി രാമസിംഹന്‍ ഹൈ ക്കോട തിയെ സമീപിച്ചു.
രണ്ടാമതും പുനഃപരി ശോധന സമിതിക്ക് വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ 25ന് സെന്‍സര്‍ ബോര്‍ഡിലേക്ക് അയച്ചു. എന്നാല്‍ മറുപടി ഉണ്ടാ യില്ല. തുടര്‍ന്നാണ് പ്രധാനമന്ത്രിക്ക് പരാതി അയച്ചത്. തുടര്‍ന്നുള്ള നടപടിയുടെ ഭാഗമായാണ് സെന്‍സര്‍ബോര്‍ഡിന്റെ കത്ത് ലഭിച്ചതെന്നും രാമസിംഹന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: