റായ്പൂര്‍:ന്യൂസിലാന്‍റിനെതിരായ രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റ് ജയം നേടി ഇന്ത്യ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ നേടി.
ന്യൂസിലാന്‍റ് ബാറ്റിംഗ് നിരയെ വെറും108 റണ്‍സിന് ചുരുട്ടിക്കെട്ടി. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ വിജയിത്തിന്റെ നായകന്‍.
109 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും 72 റണ്‍സെടുത്തു. 50 പന്തില്‍ 51 റണ്‍സെടുത്ത രോഹിത് പുറത്തായി. വിരാട് കോലിയും 11 റണ്‍സെടുത്ത് പുറത്തുപോയി. തുടര്‍ന്ന് വന്ന ഇഷാന്‍ കിഷനും ശഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: