തിരുവനന്തപുരം: ഐഎഎസ് നല്കാന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത അഞ്ചു പേരില്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇ ഡി ചോദ്യം ചെയ്തയാളും. ഇത്തരം വിവരങ്ങള്‍ മറച്ചുവച്ചാണ് കേരളം ശിപാര്‍ശ ചെയ്തത്.
കേരളത്തില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് ഐഎഎസ് നല്കാന് യുപിഎസ്സി കേന്ദ്ര സര്‍ക്കാരിന് കത്തും കൈമാറി. ഇവര്‍ക്ക് കൃത്യമായ യോഗ്യതയുണ്ടോയെന്നു മാത്രമാണ് യുപിഎസ്സി പരിശോധിക്കുക. മറ്റു കാര്യങ്ങള്‍ യുപിഎസിസിയുടെ പരിഗണനയില്‍ വരില്ല. ഈ അവസരം ദുരുപയോഗം ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.
ധനവകുപ്പിലെ അഡിഷണല്‍ സെക്രട്ടറി ആനി ജൂല തോമസ്, ലാന്‍ഡ് യൂസ് കമ്മീഷണര്‍ എ. നിസാമുദ്ദീന്‍, വ്യവസായ അഡീഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍, മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ജലഗതാഗത ഡയറക്ടര്‍ ഷാജി വി. നായര്‍ എന്നിവരെയാണ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്. ഇവരില്‍ ഒരാളൊഴികെ മറ്റുള്ളവര്‍ കരാര്‍ നിയമനം വഴിയാണ് ജോലിയില്‍ പ്രവേശിച്ചത്. വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. സുധീര്‍ മാത്രമാണ് പിഎസ്സി വഴി നിയമനം നേടിയത്.
കഴിഞ്ഞ ഡിസംബര്‍ 28,29 തീയതികളില്‍ ദല്‍ഹിയിലായിരുന്നു അഭിമുഖം. 24 പേരാണ് പങ്കെടുത്തത്. കേരളത്തിലെ ചീഫ് സെക്രട്ടറിയും ദല്‍ഹിയിലെ മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമാണ് അഭിമുഖ പരീക്ഷ നടത്തിയത്.
ആശ്രിത നിയമനം വഴി ജോലിയില്‍ പ്രവേശിച്ച ആനി ജൂല തോമസ് ധനവകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയാണ്, നിലവില്‍ കിഫ്ബിയിലാണ് പ്രവര്‍ത്തനം. സ്വര്‍ണക്കടത്ത് കേസില്‍ ഇ ഡി ഇവരെ ചോദ്യം ചെയ്തിട്ടുണ്ട്. ഇവര്‍ ഇ ഡിക്കെതിരെ കൊടുത്ത കേസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ഇ.ഡിയെ നിയമക്കുരുക്കില്‍പ്പെടുത്താന്‍ ശ്രമിച്ചതിന് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയെന്ന നിലയ്ക്കാണ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്.
ഷാജി വി.നായര്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന് അരുണ്‍കുമാറിന്റെ അടുത്ത സുഹൃത്താണ്. ഇയാളുടെ യോഗ്യതയ്ക്ക് അനുസൃതമായി തസ്തിക ഉണ്ടാക്കി കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ കയറി. ദിവസ വേതനത്തിന് ശാസ്ത്രജ്ഞനായി ജോലിയില്‍ പ്രവേശിച്ചയാളാണ് എ. നിസാമുദ്ദീന്‍.
ഐ.ബി. സതീഷ് എംഎല്‍എയുടെ ബന്ധുവാണ് നിസാമുദ്ദീന്‍. മത്സ്യഫെഡില്‍ റിസര്‍ച്ച് ഓഫീസറായി കരാര്‍ അടിസ്ഥാനത്തിലാണ് ഡോ. ദിനേശന് ചെറുവാട്ട് നിയമിതനാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: