ന്യൂയോര്‍ക്ക്: പാശ്ചാത്യ രാജ്യങ്ങളില്‍ സാമ്പത്തികമാന്ദ്യം പിടിമുറുക്കുകയാണ്. റഷ്യ-ഉക്രൈന്‍ യുദ്ധം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാണ് സാമ്പത്തിക മാന്ദ്ര്യം സൃഷ്ടിക്കുന്നത്. ഇതോടെ ടെക് ഭീമന്‍മാര്‍ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുകയാണ്.
കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് 11,000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ സാമ്പത്തിക സ്ഥിതിയില്‍ പിരിച്ചുവിടല്‍ അനിവാര്യമാണെന്ന് കമ്പനി പറയുന്നു. മൈക്രോസോഫ്റ്റിലെ അഞ്ച് ശതമാനം ജീവനക്കാരാണ് പിരിഞ്ഞുപോകേണ്ടിവരിക.
ട്വിറ്റര്‍, ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമക്കമ്പനികളുടെ മാതൃകമ്പനിയായ മെറ്റയിലും കൂട്ടത്തോടെ പിരിച്ചുവിടല്‍ ഉണ്ടാകുമെന്നറിയുന്നു.
ഇതിന് പിന്നാലെ ഇപ്പോള്‍ ഗൂഗിളും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പിരിച്ചുവിടാതെ കഴിയാത്ത സ്ഥിതിവിശേഷമാണെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറയുന്നു. ഇത് ആകെയുള്ള ഗൂഗിള്‍ ജീവനക്കാരുടെ ആറ് ശതമാനത്തോളം വരും.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റില്‍ 500 ജീവനക്കാരെയാണ് പരിച്ചുവിടുക. നാണ്യപ്പെരുപ്പവും സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പും ലോകരാജ്യങ്ങളെ ബാധിക്കുകയാണ്. റഷ്യ-ഉക്രൈന്‍ യുദ്ധം ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടരുന്നു. കോവിഡ് മഹാമാരി വീണ്ടും വീണ്ടും രാജ്യങ്ങളെ കടന്നാക്രമിക്കുകയാണ്. ഇതോടെ കമ്പനികളും വളര്‍ച്ചയില്ലാതെ മുന്നേറേണ്ടി വരുന്ന സാഹചര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: