ഹൂസ്റ്റണ്‍: ശബരിമല അയ്യപ്പന്റെ തങ്ക അങ്കി അടങ്ങുന്ന പേടകം തിരുസന്നിധിയില്‍ എത്തിക്കുന്ന ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന് പിള്ളയെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ആദരിക്കും. ജനുവരി 28ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഹിന്ദു കോണ്‍ക്ലേവ് സമാപന സമ്മേളനത്തിലാണ് ആദരവ് നല്‍കുകയെന്ന് കെ എച്ച് എന്‍ എ പ്രസിഡന്റ് ജി കെ പിള്ള അറിയിച്ചു.
തിരുവാഭരണ പേടകം എല്ലാ വര്‍ഷവും മകരവിളക്കിന് മുമ്പായി ശബരിമല സന്നിധാനത്ത് എത്തിക്കുക എന്നത് 68 വര്‍ഷം ആണ് ഗുരുസ്വാമി. കുളത്തിനാല്‍ ഗംഗാധരന് പിള്ള നിര്‍വഹിച്ചത്.. 19 ാം വയസ്സില്‍ തുടങ്ങിയ നിയോഗം ഇപ്പോള്‍ 87-ാം വയസ്സിന്റെ നിറവില്‍ വച്ചൊഴിയുമ്പോള്‍ , വ്രതശുദ്ധിയുടെയും, ഭക്തിയുടെ കരുത്താണ് അദ്ദേഹത്തിനെ 4 പറ നെല്ലിനോളം ഭാരം ഉള്ള തിരുവാഭരണ പേടകം ചുമക്കാന്‍ പ്രാപ്തനാക്കിയത്. കൊടുംകാടും മലകളും താണ്ടിയ ആദ്യ ഘോഷയാത്രയില്‍ നിന്നും കാലവും വഴികളും സാഹചര്യകളും പുരോഗമിച്ചെങ്കിലും തങ്ക അങ്കി ഭഗവത് സന്നിധിയില്‍ എത്തിക്കാനുള്ള നിയോഗത്തിനു മാത്രം മാറ്റമൊന്നും ഉണ്ടായില്ല.
ചിലപ്പോള്‍ നിസ്സാരമെന്നും , ആധുനികതക്ക് അംഗീകരിക്കാന്‍ ആവാത്തതുമായ വിശ്വാസങ്ങളും ചടങ്ങുകളും സമ്പ്രദായങ്ങളും നമ്മുടെ സമൂഹത്തില്‍ ഉണ്ടായേക്കാം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ഒരു സമൂഹത്തിന്റെ സംസ്കാരം ആയി മാറുന്ന കാഴ്ചകള്‍ക്കും നമ്മള് സാക്ഷിയാവാറുണ്ട്. ആ സംസ്കാരത്തിലേക്ക് പുതു തലമുറയെ കൂടി കൂട്ടിച്ചേര്‍ക്കുക എന്നതായിരിക്കണം ഓരോ സനാതന ധര്‍മ്മ വിശ്വാസിയുടെയും ലക്ഷ്യം. അതു മനസ്സിലാക്കിയാണ് കെ എച്ച് എന്‍ എഅദ്ദേഹത്തെ ആദരിക്കുന്നതെന്ന് ജി കെ പിള്ള പറഞ്ഞു.
ഹിന്ദുകോണ്‍ക്ളേവിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കണ്വന്ഷന് ചെയര്മാന് രഞ്ജിത് പിള്ള അറിയിച്ചു. 28 ന് രാവിലെ 10 മണിക്ക് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: