തിരുവനന്തപുരം: മിന്നല്‍ ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികള്‍ വൈകിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റതിനു പിന്നാലെ ജപ്തി നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുള്‍ സത്താറിന്റെ വീടും ഭൂമിയും ജപ്തി ചെയ്തു. കരുനാഗപ്പള്ളി പുതിയകാവിലെ വീടും ഭൂമിയുമാണ് ജപ്തി ചെയ്തത്. കരുനാഗപ്പള്ളി തഹസില്‍ദാരുടെയും ആദിനാട് വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിലാണ് നടപടി. കേന്ദ്ര നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ ചേര്‍ന്നാണ് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതിനാല്‍ ഹര്‍ത്താലിന് മറവില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ നടത്തിയ അക്രമങ്ങളിലെ നാശനഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.
ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം 23നകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനസം നല്‍കിയിരുന്നു. ഈ മാസം 15നു മുമ്പ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചത്. എന്നാല്‍ ജപ്തി വൈകുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇനി ജപ്തി നടപടികള്‍ക്കായി നോട്ടീസ് നല്‍കേണ്ടതില്ലെന്നും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് സര്‍ക്കാര്‍ നടപടികള്‍ വൈകുന്നതിനെതിരെ കടുത്ത നിലപാടെടുത്തത്. കോടതി നിര്‍ദ്ദേശത്തില്‍ നേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു നടപടി വൈകിയതില്‍ ഹൈക്കോടതിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: