ശിവഗിരി : സ്വാമി ചിദ്ഘനാനന്ദ സ്മൃതി പുരസ്കാരം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമിയ്ക്ക്. കൊട്ടാരക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വാമി ചിദ്ഘനാനന്ദ ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കുക.
ഇരുപത്തിഅയ്യായിരത്തി ഒന്ന് രൂപയും ഫലകവും ചേര്‍ന്നുള്ള പുരസ്കാരം ഞായറാഴ്ച ചിദ്ഘനാനന്ദ സ്വാമിയുടെ നൂറ്റി ഒന്നാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പുത്തൂര്‍ പാങ്ങോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കരിമ്പിന് പുഴ ശിവശങ്കരാനന്ദാശ്രമം മഠാധിപതി ആത്മാനന്ദ സ്വാമി പുരസ്കാരം സച്ചിദാനന്ദ സ്വാമിയ്ക്ക് സമര്‍പ്പിക്കും.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ശാഖാസ്ഥാപനമായ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രി സെക്രട്ടറിയായി സ്വാമി ഋതംഭരാനന്ദ ചുമതലയേറ്റു. നേരത്തെ മൂന്ന് തവണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. മെഡിക്കല്‍ മിഷന് ആശുപത്രിയുടെ സെക്രട്ടറിയായും കുറേക്കാലം ചുമതലവഹിച്ചിട്ടുണ്ട്.
ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും നിലവില്‍ ആശുപത്രി സെക്രട്ടറിയുമായിരുന്ന സ്വാമി വിശാലാനന്ദ, ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ സാന്നിദ്ധ്യത്തില്‍ അധികാരം കൈമാറി. ആശുപത്രി ഡയറക്ടര്‍ എസ്. നിഷാദ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. റ്റിറ്റി പ്രഭാകരന്, ജനറല്‍ സെക്രട്ടറിയുടെ പി.എസ്. മങ്ങാട് ബാലചന്ദ്രന്, ആശുപത്രി അഡ്മിനിസ്ട്രേററീവ് ഓഫീസര്‍, എസ്. ഷാജി, നഴ്സിംഗ് സൂപ്രണ്ട് അജിതകുമാരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: