തിരുവനന്തപുരം: കെ.വി. തോമസിനെ ദല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.
കഴിഞ്ഞ തവണ ഭരണത്തിലിരിക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ മുന്‍ എംപി സമ്പത്തിനായിരുന്നു ഈ പദവി നല്‍കിയിരുന്നത്. സമ്പത്തിന് ശേഷം ഈ കസേര ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ പദവിയിലേക്കാണ് കെ.വി. തോമസ് എത്തുന്നത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് കോണ്‍ഗ്രസ് കെ.വി. തോമസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് സിപിഎമ്മുമായി കെ.വി. തോമസ് അടുക്കാന്‍ ശ്രമിച്ചു. എറണാകുളം ലോക്സഭാ സീറ്റ് മുന്നില്‍ കണ്ട് പിണറായിയും കെ.വി. തോമസിനെ പ്രോത്സാഹിപ്പിച്ചു. കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ.വി. തോമസ് പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: