തിരുവനന്തപുരം: കെ.ആര്.നാരായണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരത്തെ പിന്തുണച്ച ഇടത് യുവതുര്‍ക്കികളായ ആഷിഖ് അബു, രാജീവ് രവി, മഹേഷ് നാരായണന് എന്നിവര്‍ക്ക് തിരിച്ചടി. കഴിഞ്ഞ ദിവസം എംഎ ബേബിയുടെ പിന്തുണച്ചതിന് പിന്നാലെ പിണറായി വിജയന് കൂടി അടൂരിനെ പിന്തുണച്ചതോടെ യുവതുര്‍ക്കികളും അവരുടെ സമരവും ഇല്ലാതാകും.
തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ കെ.ആര്.നാരയണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളോടൊപ്പം പരസ്യമായാണ് ആഷിഖ് അബുവും രാജീവ് രവിയും മഹേഷ് നാരായണനും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചത്.
അടൂര്‍ ജാതിവിവേചനം കാണിച്ചു എന്ന പരാതിയാണ് ഇവര്‍ ഉയര്‍ത്തിയിരുന്നത്. അടൂരിനെ എം.എ. ബേബി പിന്തുണച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിദ്യാര്‍ത്ഥികളും അവര്‍ക്ക് പിന്തുണ നല്കുന്ന യുവബുദ്ധിജീവികളും ബേബിയെയും കടന്നാക്രമിച്ചിരുന്നു. അതിന് പിന്നാലെയാണ് വ്യക്തമായ താക്കീതുമായി പിണറായി അടൂരിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
അടൂര്‍ ഗോപാലകൃഷ്ണന് ലോകം കണ്ട മികച്ച സംവിധായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രാജ്യാന്തരതലത്തില്‍ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡറാണ് അടൂര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒഴുക്കിനെതിരെ നീന്തി നവഭാവുകത്വം സൃഷ്ടിച്ച കലാകാരനാണ് അടൂരെന്ന് പിണറായി വിജയന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: