ക്യാംപസില്‍ ഇന്നും പ്രണയത്തിന്റെ നൊമ്പരമായി നിറഞ്ഞു നില്ക്കുന്ന അകാലത്തില്‍ പൊലിഞ്ഞു പോയ നന്ദിത എന്ന എഴുത്തുകാരിയുടെ ജീവിത കഥ സിനിമയാകുന്നു. എം. ആര്‍ട്സ് മീഡിയയുടെ ബാനറില്‍ ശരത്ത് എസ്.സദന് നിര്‍മ്മിക്കുന്ന ഈ ചിത്രം എന്‍.എന്‍ ബൈജു സംവിധാനം ചെയ്യുന്നു. അമ്പൂരിയില്‍ ചിത്രീകരണം പുരോഗമിക്കുന്നു.
നന്ദിത ജനിമൃതികളുടെ പ്രണയകാവ്യം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ജനുവരി പതിനേഴിന് വിട്ടുപിരിഞ്ഞ കവിയും, എഴുത്തുകാരിയുമായ നന്ദിതയുടെ സര്‍ഗ്ഗ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു മുഴുനീള ക്യാംപസ് ചിത്രമാണ് നന്ദിത. പറയത്തക്കതായ കാരണങ്ങള്‍ ഒന്നുമില്ലാതെ, എല്ലാ പ്രീയപ്പെട്ടവരെയും അനാഥരാക്കി കൊണ്ട് ജീവിതത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു നന്ദിത. അവര്‍ ബാക്കി വെച്ചുപോയ ഡയറിക്കുറിപ്പുകള്‍ പിന്നീട് ക്യാംപസിലെ പ്രിയ കവിതകളായി മാറി. ഇന്നും ആ കവിതകള്‍ ഒരു നൊമ്പരമായി അവശേഷിക്കുന്നു.
പ്രണയം പോലെ മരണത്തെ നെഞ്ചോട് ചേര്‍ത്ത നന്ദിതയുടെ ജീവിത കഥ, ദൃശ്യഭംഗി ചോര്‍ന്നു പോകാതെ, ചരിത്രത്തോട് നീതി പുലര്‍ത്തിക്കൊണ്ടാണ് ചിത്രീകരിക്കുന്നത്. നന്ദിതയായി ഗാത്രി വിജയ് വേഷമിടുന്നു. പുതുമുഖ നടന് ശരത് സദന് ആണ് നായകനായി വേഷമിടുന്നത്.
എം. ആര്‍ട്സ് മീഡിയയുടെ ബാനറില്‍ ശരത്ത് എസ്. സദന് നിര്‍മ്മിക്കുന്ന നന്ദിത എന്‍.എന്‍. ബൈജു സംവിധാനം ചെയ്യുന്നു. തിരക്കഥ – ഗാത്രി വിജയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി.കെ. പ്രദീപ്, ഡിഒപി- ജോയി, ഗാനരചന -ഡി.ബി അജിത്, പി.ജി.ലത, സംഗീതം – ജോസി ആലപ്പുഴ, ഷിബു അനിരുദ്ധ്, പശ്ചാത്തല സംഗീതം- ജോസി ആലപ്പുഴ, മേക്കപ്പ്- ബിനു കേശവ്, പിഅര്‍ഒ- അയ്മനം സാജന്
ലെന,ഗാത്രി വിജയ്, ശ്രീജിത്ത് രവി,ശരത്ത് സദന്, ശിവജി ഗുരുവായൂര്‍, ജയന് ചേര്‍ത്തല, സുനില്‍ സുഗത, വി.മോഹന്‍, സീമ ജി.നായര്‍, അംബിക മോഹന്‍, രാജേഷ് കോബ്ര, ജീവന് ചാക്ക, സുബിന് സദന് ,അഭിജോയ്, അജയ്കുമാര്‍ പുരുഷോത്തമന് ,രതീഷ്, സാരംഗി വി മോഹന്‍, വേണു അമ്പലപ്പുഴ, ജാനകി ദേവി,എന്നിവര്‍ അഭിനയിക്കുന്നു. അമ്പൂരി, വയനാട്, പരുന്തുംപാറ, മുണ്ടക്കയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: