തിരുവനന്തപുരം:കുസാറ്റ് സര്‍വ്വകലാശാലയിലും അതിന് പിന്നാലെ കേരള സാങ്കേതിക സര്‍വ്വകലാശാലയിലും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച തീരുമാനത്തെ പരിഹസിച്ച് നവോത്ഥാനക്കാരും ലിബറലുകളും സ്ത്രീവിമോചനസംഘങ്ങളും. സമൂഹമാധ്യമങ്ങളിലാണ് ഇവര്‍ ആര്‍ത്തവ അവധി നല്‍കുന്നതിനെ പരിഹസിച്ച് കമന്റുകള്‍ നിറയ്ക്കുന്നത്. ആര്‍ത്തവത്തിന് പ്രാധാന്യം നല്കുന്ന സങ്കല്പങ്ങള് ഒരു ഹിന്ദു സംസ്കാരത്തിന്റെ തുടര്‍ച്ചയാണെന്നും ഇതിനെ എതിര്‍ക്കണമെന്നും ചില ഇസ്ലാമിക നവോത്ഥാനക്കാരും വിദ്വേഷകമന്റുകള്‍ നടത്തുന്നുണ്ട്.
ഒന്നു കഴുകിയാല്‍ വൃത്തിയാകുന്നതിന് അവധിയോ എന്ന രീതിയിലാണ് ഇവര്‍ പരിഹാസ-വിദ്വേഷ കമന്റുകള്‍ നിറയ്ക്കുന്നത്. ലിബറല്‍ ഇടത്തിലെ പുരോഗമനം’ എന്ന പ്ലാറ്റ്ഫോമിലാണ് ആര്‍ത്തവ അവധി നല്‍കാനുള്ള തീരുമാനത്തിനെതിരെ വിദ്വേഷ-പരിഹാസ ട്രോളുകള്‍ നിറയുന്നത്.
‘പുരുഷന്മാര്ക്കും അവധി കൊടുക്കുമോ,’ഒന്ന് കഴുകിയാല്‍ വൃത്തിയാകുന്നതിന് അവധിയോ’ തുടങ്ങിയ രീതികളിലാണ് കമന്റുകള്‍. അപ്പോള്‍ ലിംഗസമത്വം വേണ്ടേ എന്നാണ് സ്ത്രീവിമോചന സംഘങ്ങള്‍ ചോദ്യമുന്നയിക്കുന്നത്. ‘നിങ്ങള്‍ സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് എങ്ങിനെയൊക്കെയാണ് മനസ്സിലാക്കിയത് എന്നത് ബോധ്യപ്പെട്ടു’- ഒരു യുവതി പറയുന്നു.
ആര്‍ത്തവ അവധിയെ ഹൈന്ദവ സംസ്കാരത്തിന്റെ തുടര്‍ച്ചയെന്നോണം പരിഹസിച്ച് ഫാസിസ്റ്റ് വിരുദ്ധ പ്രചാരകര്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ചിലരും ട്രോളുകളുമായി എത്തുന്നുണ്ട്.
സര്‍വ്വകലാശാലയിലും ഈ സെമസ്റ്റര്‍ മുതലാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നടപ്പിലാക്കുന്നത്. ഇത് പ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക് രണ്ട് ശതമാനം അവധി കൂടുതല്‍ ലഭിയ്ക്കും. സര്‍വ്വകലാശാലകളില്‍ ഇതോടെ പെണ്‍കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ 73 ശതമാനം ഹാജര്‍ മതി. എന്നാല്‍ ഇതേ സ്ഥാനത്ത് ആണ്‍കുട്ടികള്‍ക്ക് 75 ശതമാനം ഹാജര്‍ വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: