കൊച്ചി : വടക്കന്‍ പറവൂരില്‍ നിന്നും വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. കുമ്പാരി ഹോട്ടലില്‍ നിന്നാണ് അല്‍ഫാം അടക്കമുള്ളവ പിടികൂടിയത്. ദിവസങ്ങള്‍ പഴക്കമുള്ള ചിക്കന്‍ ബീഫ് വിഭവങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയുടെ ബാക്കിയായാണ് ഇന്നും പഴകിയ ഭക്ഷണം പിടികൂടിയത്.
കഴിഞ്ഞ ദിവസം പറവൂരിലെ മജ്ലിസ് ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടിയതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയത് നഗരസഭയുടെ വീഴ്ചയാണെന്ന് ആരോപിച്ച് നിലവില്‍ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധമാണ്.
അതിനിടെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വ്യാജകാര്‍ഡുകള്‍ എടുക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: