ചവറ(കൊല്ലം): നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഭാരവാഹിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡില്‍ ലഭിച്ചത് വളരെ നിര്‍ണായക വിവരങ്ങള്‍. ചവറ ബിപിഒ മണ്ണേഴത്ത് തറയില്‍ അലിയാരുകുട്ടിയുടെ മകന് സാദിഖിന്റെ (41) വീട്ടിലായിരുന്നു പരിശോധന. എറണാകുളത്തുനിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ മൂന്നോടെ ആരംഭിച്ച പരിശോധന ഏഴരയോടെയാണ് അവസാനിച്ചത്.
നിരവധി രേഖകള്‍ വീട്ടില്‍ നിന്നു ലഭിച്ചതോടെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സാദിഖിനെ കസ്റ്റഡിയിലെടുത്തു. പിഎഫ്ഐയുടെ സ്ലീപ്പര്‍ സെല്‍ അംഗമായിരുന്നു സാദിഖ് എന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. വീട്ടില്‍ നിന്നു പിടിച്ചെടുത്ത മൂന്നു ഡയറികളില്‍ ആര്‍എസ്എസ്, അനുബന്ധ സംഘടനകളുടെ ചവറ മണ്ഡലത്തില്‍പ്പെട്ട സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് തലങ്ങളിലെ പ്രവര്‍ത്തകരുടെ വിശദ വിവരങ്ങളും വീടുകള്‍ സംബന്ധിച്ച റൂട്ട് മാപ്പുകളും കണ്ടെടുത്തു. ഡയറി കൂടാതെ പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്കുകള്‍, ചില രേഖകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. നേതാക്കളുടെ പേര്അടക്കമുള്ള ഹിറ്റ് ലിസ്റ്റും കണ്ടെത്തിയവയിലുണ്ട്.പുലര്‍ച്ചെ രണ്ടു മണിയോടെയാണ് എന്‍ഐഎ സംഘം ചവറയിലെത്തിയത്. സംഘത്തോടൊപ്പം രണ്ടു വില്ലേജ് ഓഫീസര്‍മാരുമുണ്ടായിരുന്നു. മൂന്നു മണിയോടെ ഇയാളുടെ വീട് വളഞ്ഞ ശേഷം ചവറ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തിയ ശേഷമാണ് പരിശോധന ആരംഭിച്ചത്.
ചവറ ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറായിരുന്ന ഇയാള്‍ ഇപ്പോള്‍ പെട്ടിവണ്ടിയില്‍ പഴക്കച്ചവടം നടത്തുകയാണ്. എസ്ഡിപിഐ പ്രവര്‍ത്തകനായിട്ടാണ് നാട്ടില്‍ അറിയപ്പെടുന്നത്. സാദിഖ് ഭീകര സംഘടനയുടെ സ്ലീപ്പര്‍ സെല്‍ അംഗമായിരുന്നു എന്നത് നാട്ടുകാരെ ഞെട്ടിച്ചു.
സാദിഖിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത കറുത്ത തുണികൊണ്ടു മൂടിയ 2020ലെ ഡയറിയില്‍ ജന്മഭൂമിയെ സംബന്ധിച്ച വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. മൂന്നു മുതല്‍ 10 വരെയുള്ള പേജുകളിലായിരുന്നു ഇവ. ജന്മഭൂമി പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകള്‍, വന്ന തീയതികള്‍, ചില പ്രാദേശിക ലേഖകരുടെ വിവരങ്ങള്‍, വീടുകളിലേക്കുള്ള വഴികള്‍, അമൃതം മലയാളം പദ്ധതി, നേതാക്കളുടെ ബന്ധുബലം, ആക്രമണമുണ്ടായാല്‍ സഹായത്തിനെത്താന്‍ സാധ്യതയുള്ളവര്‍ ആരൊക്കെ, നേതാക്കളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുടെ ഐഡി, അവയിലെ ഫോളോവേഴ്സ് ആരൊക്കെ തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: