Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാര്‍ലമെന്റിനാണ് പരമാധികാരം

വിധേയന്മാരെ ജഡ്ജിമാരാക്കുന്നതും, വിശ്വാസ്യതയില്ലാത്തതുമായ സംവിധാനമാണ് കൊളീജിയമെന്ന് ജസ്റ്റിസുമാരായ വി.ആര്‍. കൃഷ്ണയ്യരും റുമാ പാലും ചെലമേശ്വറും മറ്റും വിമര്‍ശിച്ചിട്ടുള്ളതാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ഭരണഘടനാപരവും ജനാധിപത്യ സംവിധാനം കരുത്തുറ്റതാക്കാന്‍ ആവശ്യമായതുമാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 18, 2023, 05:00 am IST
in Editorial

സുപ്രീംകോടതിയിലെ ജഡ്ജിമാരെ തീരുമാനിക്കുന്ന കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും, ഹൈക്കോടതികളിലെ ജഡ്ജിമാരെ തീരുമാനിക്കുന്ന കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നു കാണിച്ച് കേന്ദ്ര നിയമമന്ത്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിരിക്കയാണല്ലോ. ഇതോടെ ഇതുസംബന്ധിച്ച് കുറെക്കാലമായി നടന്നുവന്നിരുന്ന ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ്. കൊളീജിയത്തിന്റെ പ്രവര്‍ത്തനം പാര്‍ലമെന്റിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും, നിയമനിര്‍മാണസഭകള്‍ക്ക് കോടതിവിധികള്‍ പ്രഖ്യാപിക്കാനാവാത്തതുപോലെ പാര്‍ലമെന്റിന്റെ അധികാരം ജഡ്ജിമാര്‍ കയ്യാളുന്നത് ശരിയല്ലെന്നും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. നിയമനിര്‍മാണ സഭകളുടെ വിശുദ്ധി മാനിക്കാന്‍ കോടതികള്‍ തയ്യാറാവണമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയും അഭിപ്രായപ്പെടുകയുണ്ടായി. ഇതിനു പിന്നാലെയാണ് കൊളീജിയത്തിന്റെ ഘടന പുനഃസംഘടിപ്പിക്കണമെന്ന ശുപാര്‍ശ നിയമമന്ത്രി കിരണ്‍ റിജിജു സുപ്രീംകോടതിക്ക് കൈമാറിയത്. കൊളീജിയത്തിന്റെ പ്രവര്‍ത്തനം സുതാര്യമല്ലെന്നും, അതില്‍ മാറ്റം വേണമെന്നും കേന്ദ്ര നിയമമന്ത്രി കുറെക്കാലമായി അഭിപ്രായപ്പെട്ടുപോരുന്നതാണ്. ജഡ്ജി നിയമത്തിനായി ആവര്‍ത്തിച്ചയച്ച ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി ഈയിടെ കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം സുപ്രീംകോടതിയെ നിലപാടറിയിച്ചിരിക്കുന്നത്.

കൊളീജിയം പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിക്ക് ശുപാര്‍ശ നല്‍കിയത് പരസ്പരമുള്ള ഏറ്റുമുട്ടലായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ചിത്രീകരിക്കുന്നുണ്ട്. രാഷ്‌ട്രീയ പ്രേരിതമായ ദുരുദ്ദേശ്യമാണ് ഇതിനു പിന്നിലുള്ളത്. പാര്‍ലമെന്റും ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മില്‍ വിപുലമായ അധികാരവിഭജനമുണ്ട്. ജനാധിപത്യ സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടിയാണിത്. ഇതുമായി ഒത്തുപോകുന്നതല്ല കൊളീജിയം സംവിധാനം എന്ന വിമര്‍ശനം ഇതിനു മുന്‍പു തന്നെ പല കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുള്ളതാണ്. കൊളീജിയം സംവിധാനം സുതാര്യമല്ലെന്നു കണ്ട് പകരം സംവിധാനം കൊണ്ടുവരുന്ന നാഷണല്‍ ജുഡിഷ്യല്‍ അപ്പോയ്‌മെന്റ്കമ്മീഷന്‍ നിയമം 2015 ല്‍ സുപീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കുകയുണ്ടായി. എന്നാല്‍ ഈ വിധിയില്‍ തന്നെ ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തണമെന്ന് പറയുന്നുണ്ട്. ഇത് കണക്കിലെടുത്തുകൂടിയാണ് കേന്ദ്ര നിയമമന്ത്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിട്ടുള്ളത്. അധികാര വടംവലിയുടെ പ്രശ്‌നം ഇതില്‍ ഉദിക്കുന്നില്ല. എന്‍ജെഎസി നിയമം റദ്ദാക്കിയ വിധി ശരിയല്ലെന്നും, നിയമനിര്‍മാണത്തിനുള്ള പാര്‍ലമെന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും ഉപരാഷ്‌ട്രപതി പറയുന്നത് അടിസ്ഥാനപരമായ കാര്യമാണ്. പാര്‍ലമെന്റ് പ്രതിനിധീകരിക്കുന്നത് ജനങ്ങളുടെ അധികാരമാണ്. അതാണ് ആത്യന്തികവും. പാര്‍ലമെന്റിന്റെ പരമാധികാരത്തില്‍ കൈകടത്തലാണ് കേശവാനന്ദ ഭാരതി കേസിലെ വിധിയെന്ന ഉപരാഷ്‌ട്രപതിയുടെ വിമര്‍ശനവും ചര്‍ച്ചയ്‌ക്ക് വിധേയമാക്കേണ്ടതുണ്ട്.

ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് അന്യമായ ഒരു സംവിധാനമാണ് കൊളീജിയം. 1993ല്‍ ഇത് നിലവില്‍ വന്നതുതന്നെ ഏതെങ്കിലും ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലല്ല, സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ്. ജഡ്ജിമാരുടെ നിയമനകാര്യത്തില്‍ ഭരണഘടനയുടെ ബന്ധപ്പെട്ട വകുപ്പില്‍ ‘കൂടിയാലോചനയ്‌ക്കു ശേഷം’ എന്ന വ്യവസ്ഥ ‘സമ്മതത്തിനുശേഷം’ എന്നാക്കി മാറ്റുകയാണ് ഒന്‍പതംഗ ബെഞ്ച് ചെയ്തത്. ഇതുവഴി അമിതാധികാരം കയ്യാളുകയാണ് സുപ്രീംകോടതിയെന്ന അഭിപ്രായം പല നിയമജ്ഞര്‍ക്കുമുണ്ട്. സുപ്രീംകോടതി ജഡ്ജിമാരുമായി കൂടിയാലോചിച്ച് രാഷ്‌ട്രപതി ജഡ്ജിമാരെ നിയമിക്കുമെന്നാണ് ഭരണഘടനയുടെ 124(2) വകുപ്പ് പറയുന്നത്.  ഇതിനുള്ള അധികാരം രാഷ്‌ട്രപതിക്ക് മാത്രമാണുള്ളത്. രാഷ്‌ട്രപതി പ്രവര്‍ത്തിക്കുന്നതാവട്ടെ മന്ത്രിസഭയുടെ ഉപദേശപ്രകാരവും. മുതിര്‍ന്ന ജഡ്ജിമാരുമായി കൂടിയാലോചന വേണമെന്നും പറയുന്നില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസല്ലാത്ത ജഡ്ജിമാരെ നിയമിക്കുമ്പോള്‍ മാത്രമാണ് ചീഫ് ജസ്റ്റിസുമായി കൂടിയാലോചന നടത്തേണ്ടതെന്നും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. ഇതിനെയാണ് കൊളീജിയത്തിന്റെ ശുപാര്‍ശയനുസരിച്ച് രാഷ്‌ട്രപതി ജഡ്ജിമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി വിധി മാറ്റിയത്. കൊളീജിയത്തില്‍ ആദ്യം മൂന്ന് അംഗങ്ങളായിരുന്നു. പിന്നീടത് അഞ്ചാക്കി. സര്‍ക്കാര്‍ തിരിച്ചയയ്‌ക്കുന്ന കൊളീജിയത്തിന്റെ ശുപാര്‍ശ ഒരിക്കല്‍ക്കൂടി അയച്ചാല്‍ അംഗീകരിക്കണമെന്നും വിധിയെഴുതി. വിധേയന്മാരെ ജഡ്ജിമാരാക്കുന്നതും, വിശ്വാസ്യതയില്ലാത്തതുമായ സംവിധാനമാണ് കൊളീജിയമെന്ന് ജസ്റ്റിസുമാരായ വി.ആര്‍. കൃഷ്ണയ്യരും റുമാ പാലും ചെലമേശ്വറും മറ്റും വിമര്‍ശിച്ചിട്ടുള്ളതാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ഭരണഘടനാപരവും ജനാധിപത്യ സംവിധാനം കരുത്തുറ്റതാക്കാന്‍ ആവശ്യമായതുമാണ്.

Tags: പാര്‍ലമെന്റ്കേന്ദ്ര സര്‍ക്കാര്‍ലോsupremecourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

Kerala

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

Kerala

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ; അതിരൂക്ഷ പരാമർശവുമായി വീണ്ടും സുപ്രീംകോടതി

Kerala

ശബരിമല ആചാര അനുഷ്ടാനത്തിന് അനുകൂല നിലപാട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിക്കും വരെ പ്രക്ഷോഭം: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.