Categories: Kollam

കൊട്ടാരക്കരയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; മൂന്നുദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിങ്കളാഴ്ച രാത്രി 8.15ന് മുഖംമൂടി ധരിച്ചയാളാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Published by

കൊല്ലം: കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്നുദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ബഥനി കോണ്‍വെന്റിന്റെ കുരിശടിയ്‌ക്ക് മുന്നില്‍ ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു കണ്ടെത്തിയത്.

കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയവരയാണ് ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ ആദ്യം കാണുന്നത്. പിന്നാലെ ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി 8.15ന് മുഖംമൂടി ധരിച്ചയാളാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.  

തെരുവ്നായ ശല്യം രൂക്ഷമായ പ്രദേശമാണിത്. രാത്രി മുഴുവൻ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്നിട്ടും കുഞ്ഞിന് അപകടമൊന്നും സംഭവിക്കാതിരുന്നത് ആശ്വാസമാണെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by