റൂര്‍ക്കല: ഗോള്‍രഹിത സമനിലയുമായി ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ മുന്നോട്ട്. ഡി ഗ്രൂപ്പിലെ ബിരസമുണ്ട സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടുമായാണ് ഇന്ത്യ സമനിലയില്‍ പിരിഞ്ഞത്. ആദ്യമത്സരത്തില്‍ സ്പെയിനിനെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഇതോടെ നാല് പോയിന്റായി.
ആദ്യമത്സരത്തില്‍ വെയ്ല്‍സിനെ അഞ്ച് ഗോളിന് തോല്‍പ്പിച്ച ഇംഗ്ലണ്ട് തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്ത്. ആദ്യമത്സരത്തില്‍ വെയ്ല്‍സിനെ തകര്‍ത്ത സ്പെയിന് മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമതാണ്.
ഇന്ത്യക്ക് നാല് പെനാല്‍ട്ടി കോര്‍ണര്‍ ലഭിച്ചപ്പോള്‍ ഇംഗ്ലണ്ടിന് എട്ടെണ്ണം ലഭിച്ചു. മന്‍പ്രീത് സിങ്ങിന്റെയും ആകാശ് ദീപിന്റെയും മുന്നേറ്റങ്ങള്‍ ഗ്യാലറിയെ ത്രസിപ്പിച്ചെങ്കിലും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു. ഗോളുകള്‍ പിറന്നില്ലെങ്കിലും മത്സരം ആദ്യന്തം ആവേശകരമായിരുന്നു. കളിയുടെ അവസാന നിമിഷത്തില്‍ ഇംഗ്ലണ്ടിന് ലഭിച്ച പെനാല്‍ട്ടി കോര്‍ണര്‍ പാഴായതോടെ അവസാന വിസില്‍ മുഴങ്ങുകയായിരുന്നു. ഒന്‍പത് തവണയാണ് ഇന്ത്യ ഗോളിലേക്ക് ഷോട്ടുതിര്‍ത്തത്. ഇംഗ്ലണ്ട് എട്ട് തവണയും. ഇംഗ്ലണ്ട് ഗോളി ഒളിവര്‍ പെയ്ന് ആണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.
ഇന്നലെ റൂര്‍ക്കലയില്‍ നടന്ന ആദ്യ മത്സരത്തില്‍ സ്പെയ്ന്‍ വെയ്ല്‍സിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ഇരട്ടഗോള്‍ നേടിയ റെയ്ന്‍ മാര്‍ക്കും മിറലസ് മാര്‍ക്കുമാണ് സ്പാനിഷ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. പതിനാറാം മിനിട്ടില്‍ റെയ്നാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ക്യാപ്റ്റന്‍ ഇഗ്ലെസിയസ് അല്‍വാരോ രണ്ടാമത്തെ ഗോള്‍ നേടി. കാര്സണ് ജെയിംസാണ് വെയ്ല്‍സിന്റെ ആശ്വാസ ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: