Categories: Kerala

എല്‍ജിബിടിക്യു വിഭാഗത്തിന് വേണ്ടി വാദിച്ച് മോഹന്‍ ഭാഗവത്; എല്‍ജിബിടിക്യു എന്ന പദം പോലും അപകടകരമെന്ന് കെ.എം. ഷാജി

Published by

ന്യൂദല്‍ഹി: എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ടവരും സമൂഹത്തിന്റെ ഭാഗമാണെന്നും അവര്‍ക്കും ഒരു ഇടം ഉണ്ടായിരിക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സ്വാഗതാര്‍ഹമായ പ്രസ്താവന വന്നത് കഴിഞ്ഞ ആഴ്ചയാണ്. അതിന് തൊട്ടുപിന്നാലെയാണ് എല്‍ജിബിടിക്യു എന്ന പദം പോലും അപകടകരമാണെന്ന പ്രസ്താവനയുമായി മുസ്ലിംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം. ഷാജി മുന്നോട്ട് വന്നിരിക്കുന്നത്.  

എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ സമൂഹത്തില്‍ ഒരു ഇടമുണ്ടായിരിക്കണമെന്ന കാഴ്ചപ്പാടിനെ സംഘ് പരിവാര്‍ ഉയര്‍ത്തിക്കാട്ടുമെന്നും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ഭാഗവത് പറഞ്ഞത്. ഇത് സമൂഹത്തില്‍ ഒരു അരികിലേക്ക് തള്ളിമാറ്റപ്പെടുന്ന എല്‍ജിബിടിക്യു വിഭാഗത്തിന് പ്രതീക്ഷ ഉളവാക്കുന്ന പ്രസ്താവനയാണ്.  

എന്നാല്‍ അതിനിടയിലാണ് അവരെ ഇരുട്ടിലേക്ക് തള്ളിവിടുന്ന പ്രസ്താവനയുമായി കെ.എം. ഷാജി മുന്നോട്ട് വന്നിരിക്കുന്നത്. “ലെസ്ബിയൻ, ബൈ സെക്ഷ്വാലിറ്റി എന്നൊക്കെ കേൾക്കുമ്പോൾ എന്തോ കാര്യപ്പെട്ട പണിയാണെന്ന് വിചാരിക്കേണ്ട, നമ്മുടെ നാട്ടിലെ തല്ലിപ്പൊളി പരിപാടിയാണിത്. ഏറ്റവും മോശമായ സ്വവര്‍ഗരതിയാണത്. ഇത് കളർഫുൾ ആക്കുകയാണ്. ഈ ടേം പോലും അപകടകരമാണ്. സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ”.- ഷാജി പറയുന്നു.  

“ഈ ഹോർമോൺ തകരാർ മതവിശ്വാസത്തിനും എതിരാണ്. ഇതുമൂലം വരുംതലമുറ ജെൻഡർ ആശയക്കുഴപ്പത്തിലാകും. വലുതായിട്ട് ജെൻഡർ തീരുമാനിച്ചാൽ മതിയെന്നു പറയുന്നത് മണ്ടത്തരമാണ്. ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമാണെന്നുള്ളത് തെളിഞ്ഞ കാര്യമാണ്.”- കടുത്ത എല്‍ജിബിടിക്യു വിരുദ്ധ നിലപാടുമായി ഷാജി പറയുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക