കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് പി.എം. സെയ്ദിന്റെ മകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ 23 തവണ കണ്ണൂരിലെ ആറളം ഫാമില്‍ എത്തിയത് എന്തിനെന്നതില്‍ ദുരൂഹത. 2019-22 കാലത്തെ മൂന്ന് വര്‍ഷത്തെ കാലയളവിന് ഇടയിലാണ് കണ്ണൂരിലെ ആറം വന്യജീവി സങ്കേതത്തിലെ വനം വകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ മുഹമ്മദ് ഫൈസല്‍ 23 തവണ രഹസ്യമായി എത്തിയത്.
23 തവണ ആറളം ഫാമില്‍ എത്തിയെങ്കിലും വനംവകുപ്പ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ മുഹമ്മദ് ഫൈസലിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്നത് ദുരഹതയേറ്റുന്നു.
ഈ സമയത്ത് ഇദ്ദേഹത്തെ കാണാല്‍ ചില ജ്വല്ലറി ഉടമകളും എത്തിയിരുന്നതായി പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ 23ാമത്തെ ആറളം ഫാം സന്ദര്‍ശന വേളയില്‍ ഒരു സിനിമാ നിര്‍മ്മാതാവും ജ്വല്ലറി ഉടമയും ഒപ്പമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ഏജന്‍സികളായ റോ (റിസര്‍ച്ച് ആന്‍റ് അനാലിസിസ് വിങ്ങും)യും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ).
വധശ്രമക്കേസില്‍ 10 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് ഇപ്പോള്‍. ഹൈക്കോടതി ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷയില്‍ ജനവരി 17ന് വാദം കേള്‍ക്കാനിരിക്കെയാണ് പുതിയ വിവാദം. നേരത്തെ സേവ് ലക്ഷദ്വീപ് ഫോറത്തിനെ സഹായിച്ച രാഷ്‌ട്രീയ നേതാവ് കൂടിയാണ് മുഹമ്മദ് ഫൈസല്‍. വധശ്രമത്തിന് ശിക്ഷിക്കപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ എംപി സ്ഥാനം രാജ്യസഭ റദ്ദാക്കിയിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആറളത്തേക്കും തിരിച്ചും വനം വകുപ്പിന്റെ വാഹനത്തിലാണ് കണ്ണൂരിലെ തയ്യിലിലുള്ള റിസോര്‍ട്ടിലേക്കും മാനന്തവാടിയിലേക്കും മുഹമ്മദ് ഫൈസല്‍ പോയിരുന്നതായി വനംവകുപ്പ് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ യാത്രകള്‍ ഐബിയിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നുണ്ട്. അതൊന്നും രേഖപ്പെടുത്തിയിട്ടില്ല.
മുഹമ്മദ് ഫൈസല്‍ അദ്ദേഹത്തിന്റെ അടുത്തസുഹൃത്തായ ഡിഎഫ് ഒയെ സന്ധിച്ചിട്ടുള്ളതും അതീവരഹസ്യമായിട്ടാണ്. ഇദ്ദേഹത്തിന്റെ സുഹൃത്തായ ഡിഎഫ് ഒയ്‌ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിയുണ്ട്. അതിനാല്‍ ഇദ്ദേഹത്തിന് എപ്പോഴും സുരക്ഷാഗാര്‍ഡുകളുണ്ടായിരിക്കും. എന്നാല്‍ മുഹമ്മദ് ഫൈസല്‍ കൂടിക്കാഴ്ച നടത്തുമ്പോഴെല്ലാം ഈ സുരക്ഷാ ഗാര്‍ഡുകളെയും ഒഴിവാക്കിയിരുന്നു. ഒരു തവണ മുഹമ്മദ് ഫൈസലിന്റെ സന്ദര്‍ശനവേളയില്‍ ആറളത്ത് പരിശോധന നടത്താന്‍ എന്‍ഐഎ നീക്കം നടത്തിയിരുന്നു. ഇതേക്കുറിച്ച് വിവരം ലഭിച്ച മുഹമ്മദ് ഫൈസല്‍ അതിവേഗം മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: