തിരുവനന്തപുരം: അഞ്ച് ശതമാനമായിരുന്ന വിനോദ നികുതി 12 ശതമാനമാക്കിയതോടെ ടിക്കറ്റ് നിരക്ക് ആയിരവും രണ്ടായിരവും ആയതോടെ ഇക്കുറി കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരം കാണാന്‍ കാണികള്‍ നന്നേ കുറവ്.
40000 സീറ്റുകള്‍ ഉള്ള സ്റ്റേഡിയത്തിലെ ആറായിരത്തിലധികം ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ വിറ്റത്. ഗാലറി നിറയ്‌ക്കാന്‍ ജനങ്ങളെ വെളിയില്‍ നിന്നു കൊണ്ടു വരേണ്ട അവസ്ഥയിലാണ് കെസിഎ. കാണികള്‍ കുറയുന്നത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് കെസിഎയ്‌ക്ക് ആശങ്കയുണ്ട്.ഇതുപോലെ കാണികളില്ലാത്ത മത്സരം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണെന്നും കെസിഎ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ് പറഞ്ഞു. കാണികള്‍ കുറവാണെന്നുളള്ള ആശങ്ക ബിസിസിഐയും പങ്കുവെച്ചിരിക്കുകയാണ്.
ടിക്കറ്റ് നിരക്ക് കുറയ്‌ക്കണമെന്ന് പല ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നപ്പോല്‍ പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ടെന്ന പ്രസ്താവനയുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ ഇതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഇന്ത്യ – ശ്രീലങ്ക ഏകദിന മൽസരത്തിലെ ടിക്കറ്റ് നിരക്ക് വർദ്ധന ന്യായീകരിച്ചുകൊണ്ടായിരുന്നു കായിക മന്ത്രിയുടെ ഈ പ്രസ്താവന. പാവങ്ങളുടെ പാര്‍ട്ടി എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിയ്‌ക്കുമ്പോള്‍ അതില്‍ കായികമന്ത്രിയായ ഒരാളുടെ ഈ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം അലയടിച്ചിരുന്നു.
ജീവിതത്തിൽ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശിക്കുന്നത്. സർക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും അബ്ദുറഹ്മാൻ പറഞ്ഞു. പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട. നികുതിപ്പണം കൊണ്ട് മുട്ടത്തറയിൽ ഫ്ലാറ്റ് നിർമ്മിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പിടിവാശി. കഴിഞ്ഞ തവണ ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവൻ ബിസിസിഐ കൊണ്ടു പോയെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരത്തിൽ 5% ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ സർക്കാര്‍ 12 ശതമാനം വർധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തിൽ അധികമായി നൽകേണ്ടിവരും. 18% ജിഎസ്ടിക്കു പുറമേയാണിത്. ഇതുകൂടി ഉൾപ്പെടുമ്പോൾ ആകെ നികുതി 30% ആയി ഉയരും.ഈ മാസം 15നാണ് ഇന്ത്യ-ശ്രീലങ്ക മത്സരം നടക്കുക. അപ്പര്‍ ടയറിന് 1000 രൂപയും (18 ശതമാനം ജിഎസ്ടി, 12ശതമാനം എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ലോവര്‍ ടിയറിന് 2000 രൂപയുമാണ് (18 ശതമാനം ജിഎസ്ടി, 12 ശതമാനം എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: