ന്യൂദല്‍ഹി : രാജ്യത്തെ എട്ടാമത് വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘ്ടനം ചെയ്തു. ദല്‍ഹിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രധാനമന്ത്രി വന്ദേഭാരത് എക്സ്പ്രസ്സിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചത്.
ഈ വന്ദേഭാരത് എക്സ്പ്രസ് തെലങ്കാനയുടെയും ആന്ധ്രപ്രദേശിന്റെയും സംസ്കാരത്തെയും, പൈതൃകത്തെയും ബന്ധപ്പിക്കുമെന്ന് ഉദ്ഘാടന പരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.വിശാഖപട്ടണം സെക്കന്തരാബാദ് റൂട്ടിലാണ് വന്ദേഭാരത് എക്സ്പ്രസ് സര്‍വ്വീസ് നടത്തുന്നത്.
ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസായിരിക്കും ഈ ട്രെയിന്‍, തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിനാണിത്. ഏകദേശം 700 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.
ഈ ട്രെയിനിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമുണ്ട്രി, വിജയവാഡ എന്നീ സ്റ്റേഷനുകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗല്‍, സെക്കന്തരാബാദ് എന്നിവിടങ്ങളിലാണ് സ്റ്റേഷന്.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം ഫ്ളാഗ് ഓഫിന് മുമ്പുള്ള പരിശോധനകള്‍ നടത്തി ഉറപ്പ് വരുത്തിയിരുന്നു. പൊങ്കല്‍ ദിനത്തില്‍ പ്രധാനമന്ത്രി വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുന്നത് വലിയൊരു സമ്മാനമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: