ന്യൂദല്‍ഹി : സൈനിക പരിശീലനത്തിനായി ഇനി മുതല്‍ ആയോധന കലകളും പഠിപ്പിക്കുന്നു. ആയുധങ്ങളില്ലാതെ ശാരീരികമായി ശത്രുവിനെ നേരിടേണ്ടിവരുമ്പോള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് ഇത്. സൈനികരുടെ കായിക ബലവും മെയ്വഴക്കം കൂട്ടാനും ഇത് സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ആയോധന കലകളായി കളരിപ്പയറ്റ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരത്തിലുള്ള കളരിപ്പയറ്റ് ഉള്‍പ്പടെ തനത് ആധോനകളും സൈനികരെ പഠിപ്പിക്കും. ഇനി മുതല്‍ ആയോധനകലകളും കൂട്ടിയോജിപ്പിച്ചാകും സൈന്യത്തിന് പരിശീലനം നല്‍കുകയെന്ന് ‘ആര്‍മി മാര്‍ഷ്യല്‍ ആര്‍ട്സ് റുട്ടീന്‍’ (അമര്‍) എന്ന പേരിലുള്ള പദ്ധതി കരസേനാമേധാവി ജനറല്‍ മനോജ് പാണ്ഡെ പ്രഖ്യാപിച്ചു.
സൈനികര്‍ക്ക് ചിലപ്പോള്‍ ശത്രുവിനെ ആയുധങ്ങള്‍ ഇല്ലാതെ കായികമായി നേരിടേണ്ടി വരാറുണ്ട്. അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാരുമായി ആയുധങ്ങളില്ലാതെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇത്തരത്തില്‍ ഒന്ന് ഇനി ആവര്‍ത്തിക്കാതിരിക്കുന്നതിനും ഇതിനെ മറികടക്കുന്നതിനായാണ് ആയോധന കലകളിലും പരിശീലനം നല്കാന് ഇന്ത്യന്‍ ആര്‍മി തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ചില റെജിമെന്റുകളില്‍ സൈനികപരിശീലനത്തിന്റെ ഭാഗമായി സ്വന്തംനിലയ്ക്ക് ഇന്ത്യന്‍ ആയോധനകലകള്‍ പരിശീലിപ്പിക്കുന്നുണ്ട്.
മദ്രാസ് റെജിമെന്റിലെ ചിലയിടങ്ങളില്‍ കളരിപ്പയറ്റ്, സിഖ് റെജിമെന്റില്‍ ഗട്ക, ഗൂര്‍ഖ റെജിമെന്റില്‍ ഖുക്രി തുടങ്ങിയവ പരിശീലിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി പ്രചാരത്തിലുള്ള എല്ലാ ആയോധനകലകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിശീലന പദ്ധതിയാണ് അമര്‍. വെടിയുതിര്‍ക്കാനും യുദ്ധോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും പരിശീലിപ്പിക്കുന്നതിനൊപ്പമുള്ള ഈ പരിശീലനം സൈനികരുടെ മെയ് വഴക്കവും കായികക്ഷമതയും വര്‍ധിപ്പിക്കുമെന്നും കണക്കുകൂട്ടുന്നതെന്നും മനോജ് പാണ്ഡെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: