ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഡിഎംകെ നേതാവ് കൃഷ്ണമൂര്‍ത്തിയ്ക്കെതിരെ നടപടിയെടുക്കാന്‍ ബിജെപി നേതാവ് അണ്ണാമലൈ ആവശ്യപ്പെട്ടു. ഉടനെ അത് സ്റ്റാലിന് അംഗീകരിച്ചു. ഇതോടെ കൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തു.
ഗവര്‍ണര്‍ക്ക് അംബേദ്കറുടെ പേര് പറയാന്‍ കഴിയില്ല എങ്കില്‍ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടാന്‍ കശ്മീരിലേക്ക് പോകാമെന്നായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ പ്രസ്താവന.
“അംബേദ്കറുടെ പേര് ഉച്ചരിക്കാന്‍ ഈ മനുഷ്യന് (ഗവര്‍ണര്‍ രവി) സമ്മതിച്ചില്ലെങ്കില്‍, അയാളെ ചെരിപ്പ് കൊണ്ട് അടിക്കാന്‍ എനിക്ക് അവകാശമുണ്ടോ ഇല്ലയോ? നിങ്ങള്‍ ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തില്ലേ? അദ്ദേഹത്തിന്റെ പേര് പറയാന്‍ പറ്റുന്നില്ലെങ്കില്‍ നിങ്ങള്‍ കശ്മീരിലേക്ക് പോകൂ. തീവ്രവാദികള്‍ അവിടെ നിങ്ങളെ വെടിവെച്ച് കൊല്ലട്ടെ”- ഇതായിരുന്നു ശിവജി കൃഷ്ണമൂര്‍ത്തിയുടെ വിവാദ പ്രസ്താവന.
ഇതിനെതിരെ അണ്ണാമലൈ ഡിജിപിക്ക് പരാതി നല്കി. ഗവര്‍ണര്‍ക്കെതിരെ ശിവജി കൃഷ്ണമൂര്‍ത്തി നടത്തിയ പ്രസ്താവനയ്ക്കും ഡിഎംകെ നേതാക്കള്‍ സ്ത്രീനേതാക്കള്ക്കെതിരെ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കും എതിരെ നടപടിയെടുക്കണമെന്നായിരുന്നു അണ്ണാമലൈയുടെ ആവശ്യം.
ആദ്യമൊക്കെ ഡിഎംകെ ഇതിനെ എതിര്‍ത്തെങ്കിലും ഒടുവില്‍ ബിജെപി സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു. തുടര്‍ന്ന് ഡിഎംകെ ശിവജി കൃഷ്ണമൂര്‍ത്തിയെ സസ്പെന്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: