ബെയ്ജിങ്ങ്: ചൈന ഇന്ത്യയിലേക്ക് കടന്നുകയറാന്‍ കൂടെക്കൂടെ ശ്രമിക്കുന്നത് ഹിമാലയന്‍ ഗോള്‍ഡ് തേടിയാണെന്ന് റിപ്പോര്‍ട്ട്. ഇന്തോ-പസഫിക് സെന്‍റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
ഹിമാലയത്തിലെ സ്വര്‍ണ്ണം എന്ന് വിളിക്കുന്നത് കോര്‍ഡിസെപ്സ് എന്ന ഒരിനം ചിത്രശലഭത്തെയാണ്. ഈ പച്ചമരുന്നിന് ചൈനയില്‍ വന്‍ ഡിമാന്‍റും തീവിലയുമാണ്. വൃക്ക തകരാറ് മുതല്‍ വന്ധ്യതയടക്കമുള്ള രോഗങ്ങള്‍ക്ക് സിദ്ധൗഷധമാണ് ഹിമാലയന്‍ ഗോള്‍ഡ്. ഈയിടെ അരുണാചല്‍ പ്രദേശിലെ തവാങ്ങിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ തള്ളിക്കയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം ആട്ടിപ്പായിച്ചിരുന്നു.
ചൈനീസ് പട്ടാളക്കാര്‍ അരുണാചല്‍പ്രദേശിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നത് ഈ അത്യപൂര്‍വ്വ പച്ചമരുന്ന് തേടിയാണ്. ചൈനയില്‍ ഇതിന് സ്വര്‍ത്തേക്കാള്‍ വിലയാണെന്ന് ഇന്തോ-പസഫിക് സെന്‍റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഹിമാലയന്‍ സ്വര്‍ണ്ണമായ ഈ പ്രത്യേക ഇനം ഫംഗസ് ഹിമാലയത്തില്‍ ധാരാളമായി കാണപ്പെടുന്നു. കോര്‍ഡിസെപ്സ് എന്ന് വിളിക്കപ്പെടുന്ന ഈ ഹിമാലയന്‍ ഗോള്‍ഡിന്റെ 2022ലെ വിപണിവില 10720 ലക്ഷം ഡോളറാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈനയില്‍ ഹിമാലയന്‍ ഗോള്‍ഡിന്റെ വിളവെടുപ്പ് നന്നായി കുറഞ്ഞു. എന്നാല്‍ ആവശ്യക്കാര്‍ ഏറെയായതിനാലാണ് ചൈന അരുണാചല്‍ പ്രദേശിലൂടെ ഹിമാലയന്‍ ഗോള്‍ഡ് വിളയുന്നിടത്തേക്ക് എത്താന്‍ ശ്രമിക്കുന്നതെന്നും രിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: