ന്യൂദല്‍ഹി : ശ്രദ്ധ വാള്‍ക്കറിനെ പങ്കാളിയായിരുന്ന അഫ്താബ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം അറക്കവാള്‍ ഉപയോഗിച്ച് കഷണങ്ങളാക്കി മുറിച്ചതാണെന്ന് റിപ്പോര്‍ട്ട്. പോലീസിന് നല്കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ദല്‍ഹി സാകേത് കോടതിയില്‍ കേസിന്റെ കുറ്റപത്രവും സമര്‍പ്പിക്കും.
23 എല്ലിന് കഷ്ണങ്ങളാണ് പോലീസ് പോസ്റ്റുമോര്‍ട്ടത്തിനായി എയിംസിന് കൈമാറിയത്. ഇത്തരത്തില്‍ മൃതദേഹം കഷണങ്ങളക്കി അഫ്താബ് മുറിച്ചതെങ്ങിനെയെന്ന് തുടക്കത്തില്‍ തന്നെ ചോദ്യം ഉയര്‍ന്നിരുന്നു. അതിനാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഗുരുഗ്രാമിലെ ഒരു കുറ്റിക്കാട്ടില്ലും ഇറച്ചിവെട്ടുന്ന കത്തി തെക്കന്‍ ദല്‍ഹിയിലെ കുപ്പത്തൊട്ടിയിലുമാണ് അഫ്താബ് അറക്കവാള്‍ ഉപേക്ഷിച്ചു.
തെക്കന്‍ ദല്‍ഹിയിലെ മെഹ്റൂളി വന മേഖലയില്‍ നിന്നാണ് അന്വേഷണ സംഘം ശ്രദ്ധയുടെ എല്ലിന് കഷ്ണങ്ങള്‍ കണ്ടെത്തിയത്. തുടക്കത്തില്‍ 13 എല്ലിന് കഷ്ണങ്ങളാണ് ദല്‍ഹി പോലീസ് കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ബാക്കിയും കണ്ടെടുത്തു. അഫ്താബിന്റെ വിശദമായ നുണപരിശോധനാ ഫലവും പോലീസ് ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മെയ് 18നാണ് ലിവ് ഇന്‍ പങ്കാളി ആയിരുന്ന ശ്രദ്ധയെ അഫ്താബ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ മൃതദേഹം അഫ്താബ് 35 കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് ആഴ്ചയോളം സ്വന്തം വീട്ടില്‍ സൂക്ഷിച്ച ശേഷം ഇയാല്‍ ദല്‍ഹിയുടെ പല ഭാഗത്തായി ഉപക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ 12 നാണ് അഫ്താബ് അമീന് പൂനാവാല അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: