കണ്ണൂര്‍: പീഡന കേസിൽ അറസ്റ്റിലായ അധ്യാപകൻ ഫൈസൽ പീഡിപ്പിച്ചത് 26 വിദ്യാർത്ഥിനികളെ. 26 പേരും മൊഴി നൽകിയതായി തളിപ്പറമ്പ് പോലീസ് അറിയിച്ചു. കൊവിഡ് കാലത്തിന് ശേഷം വീണ്ടും സ്കൂള്‍ തുറന്നപ്പോഴായിരുന്നു ഇയാള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചത്.
തളിപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ യുപി വിഭാഗം അദ്ധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസല്‍. പതിവ് സ്കൂള്‍ കൗണ്‍സിലിംഗിനിടെയാണ് ഫൈസല്‍ മോശമായി പെരുമാറിയതായി വിദ്യാര്‍ത്ഥികള്‍ കൗണ്‍സിലറോട് വെളിപ്പെടുത്തിയത്.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇത് പൊലീസിനെ അറിയിക്കുന്നതും കേസെടുക്കുന്നതും പിന്നാലെ ഫൈസലിനെ അറസ്റ്റ് ചെയ്യുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: