ലുധിയാന : ഭാരത് ജോഡോ യാത്രക്കിടെ ജലന്ധര്‍ എംപി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിങ് ചൗധരിയാണ്(76) മരിച്ചത്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ ചൗധരി കുഴഞ്ഞു വീഴുകയും മരണ സംഭവിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് സംഭവം. രാഹുലിന് ഒപ്പം നടന്നിരുന്ന സന്ദോഖിന് പെട്ടന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരുകയുമായിരുന്നു. കുഴഞ്ഞുവീണ ചൗധരിയെ ഉടന്‍ തന്നെ പഗ്വാരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സന്തോഖ് സിങ് ചൗധരി മുന്‍ മന്ത്രികൂടിയാണ്. സംഭവത്തെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: