പത്തനംതിട്ട:മകരസംക്രമ സന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിൽ എത്തും.
ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് പുണ്യദര്‍ശനമേകുന്ന മകരവിളക്ക് മഹോത്സവത്തിനായി അയ്യപ്പസന്നിധാനം ഒരുങ്ങി. ശബരിമല സന്നിധാനം. പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്ക് കണ്ടുതൊഴാനായി നിരവധി ഭക്തജനങ്ങള്‍ ഇപ്പോഴേ ശബരിമലയില്‍ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചുതുടങ്ങി.
മകരസംക്രമ സന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിൽ എത്തും. ദേവസ്വം ബോർഡ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ച ശേഷം ആഘോഷമായി സന്നിധാനത്തേക്ക് ആനയിക്കും.
ആറരയ്‌ക്കാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്നാകും ദർശന പുണ്യമേകി മകരവിളക്ക് തെളിയുക. രാത്രി 8:45നാണ് മകരസംക്രമ പൂജ നടക്കും . നിലക്കലിലും പമ്പയിലും സന്നിധാനത്തുമായി 2 ലക്ഷം തീർത്ഥാടകർ എത്തുമെന്നാണ് വിലയിരുത്തൽ. ഉച്ചയ്‌ക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർത്ഥാടകരെ കയറ്റിവിടില്ല.
ശബരിമലയ്‌ക്ക് പുറമെ മകരവിളക്ക് കാണാന്‍ കഴിയുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ദർശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: