തൃശൂര്‍ : സ്വത്ത് തട്ടിയെടുക്കാന്‍ വയോധികയെ തൊഴുത്തില്‍ ചങ്ങലയ്ക്കിട്ടശേഷം ക്രൂരമായി മര്‍ദ്ദിച്ചു. ചാഴൂര്‍ സ്വദേശിയായ അമ്മിണിക്കാണ്(75) ഈ ക്രൂരതയ്ക്കിരയാകേണ്ടി വന്നത്. സഹോദരന്റെ ഭാര്യയും മകളും ചേര്‍ന്നാണ് അമ്മിണിയെ ഇടിഞ്ഞുവീഴാറായ തൊഴുത്തില്‍ ചങ്ങലയ്ക്കിട്ട് മര്‍ദ്ദിച്ചത്.
അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം സ്വന്തം പേരില്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സഹോദരന്റെ ഭാര്യ ഭവാനി മകള്‍ കിന എന്നിവര്‍ മര്‍ദ്ദിച്ചിരുന്നത്. അമ്മിണി ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ടതോടെ വീണ്ടും ഇരുവരും മര്‍ദ്ദിക്കുകയായിരുന്നു. അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പോലീസെത്തി രക്ഷപ്പെടുത്തി. പ്രാഥമിക ചികിത്സയ്ക്കായി മാറ്റി.
വീടിന് പുറകിലുള്ള മേല്‍ക്കൂര തകര്‍ന്ന തൊഴുത്തില്‍ ചങ്ങലിട്ട് നിലയിലായിരുന്നു അമ്മിണി. ഇവര്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നെന്നും പോലീസ് പറഞ്ഞു. അമ്മിണിയുടെ സഹോദരന്റെ ഭാര്യ ഭവാനി മകള്‍ കിന എന്നിവരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: