ഡിസ്കോമുകള്‍ക്കും (വിതരണകമ്പനികള്ക്കും വൈദ്യുതി ഉപഭോക്താക്കള്‍ക്കും ഉല്‍പ്പാദന കമ്പനികള്‍ക്കും ആശ്വാസമായി വൈദ്യുതി (ലേറ്റ് പേയ്മെന്റ് സര്‍ചാര്‍ജും അനുബന്ധ കാര്യങ്ങളും) ചട്ടം 2022. ഇത് മുഴുവന്‍ വൈദ്യുതി മേഖലയെയും സാമ്പത്തികമായി ലാഭകരമാക്കാന്‍ സഹായിക്കും. കുടിശികകള്‍ ഒറ്റതവണ തീര്‍പ്പാക്കുന്നതിനും, വിജ്ഞാപനം ചെയ്യുന്ന ദിവസം എല്‍.പി.എസുകള്‍ ഉള്‍പ്പെടെയുള്ള കുടിശികകള്‍ 48 മാസതവണകളായി ഡിസ്കോമുകള്‍ക്ക് അടയ്ക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ ലഭ്യമാക്കി. സമയത്തിന് അടച്ചാല്‍ പഴയകുടിശികകള് ബാധകമാവില്ല. 75 ദിവസങ്ങള്‍ക്കുള്ളില്‍ ഓഗസ്റ്റ് 2022 വരെയുള്ള എല്ലാ കുടിശികകളും അടച്ചു.
2022 ഓഗസ്റ്റ് 5നും നും സെപ്റ്റംബര്‍ 21 നും ഇടയില്‍ മൊത്തം 26,546 കോടി രൂപയുടെ കുടിശ്ശിക തീര്‍ത്തു ഗ്രീന്‍ ഓപ്പണ്‍ ആക്സസ് ചട്ടം തുറന്നപ്രദേശ പ്രാപ്യത പരിധി 1 മെഗാവാട്ടില്‍ നിന്ന് 100 കിലോവാട്ടായി ആയി പരിമിതപ്പെടുത്തി. ഇത് ചെറുകിട ഉപഭോക്താക്കള്‍ക്കും ആര്.ഇ വാങ്ങാന്‍ വഴിയൊരുക്കുന്നു, ക്യാപ്റ്റീവ് (വിതരണക്കാരെ കണ്ടെത്താനാകാത്ത) ഉപഭോക്താക്കള്‍ക്ക് പരിധിയില്ല.
തുറസ്സായ പ്രദേശത്തെ ദീര്‍ഘകാല പ്രാപ്യത തടസപ്പെടുന്ന പ്രശ്നം പരിഹരിക്കുന്നതിനും ആര്.ഇകള്‍ക്കുള്ള ലഭ്യതാതടസം നീക്കുന്നതിനുമാണ് ഈ ദീര്‍ഘകാല ചട്ടം പുറപ്പെടുവിച്ചത്. ഇതിലൂടെ ഏത് ഉപഭോക്താക്കള്‍ക്കും ഡിസ്കോമിലൂടെയുള്ള ഹരിത ഊര്‍ജ്ജ വിതരണം ആവശ്യപ്പെടാം. വ്യാവസായിക വാണിജ്യ ഉപഭോക്താക്കളെ നിയന്ത്രിതമായ അടിസ്ഥാനത്തില്‍ മാത്രവോങ്ങാന് അനുവദിക്കൂ.
ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനും വിശ്വസനീയമായ സേവനങ്ങളും ഗുണനിലവാരമുള്ള വൈദ്യുതിയും ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെന്നും ബോധ്യപ്പെട്ടതിനാലാണ് വൈദ്യുതി (ഉപഭോക്താക്കളുടെ അവകാശം) ചട്ടങ്ങള്‍ 2020 വൈദ്യുതി മന്ത്രാലയം പ്രഖ്യാപിച്ചത്.
രാജ്യത്തുടനീളമുള്ള വിതരണകമ്പനികള്‍ നല്‍കേണ്ട വിവിധ സേവനങ്ങളുടെയും നിലവാരങ്ജളുടെയും സമയപരിധി ഈ ചട്ടങ്ങളില്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. വിതരണ ലൈസന്‍സിന്റെ വിശ്വസനീയത നിലനിര്‍ത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഭേദഗതി ഏപ്രില്‍ 22ന് ഈ ചട്ടങ്ങളില്‍ കൊണ്ടുവന്നു. ബെസ്സ് ബിഡ്ഡിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സുതാര്യമായ ലേലത്തിന്റെ അടിസ്ഥാനത്തില്‍ 1000എം.ഡബ്ല്യുഎച്ച് ബാറ്ററി ഊര്‍ജ്ജ സംഭരണ സംവിധാനം(ബെസ്സ്) ഒരു പൈലറ്റ് പദ്ധതിയായി അനുവദിച്ചു.
ഗ്രിഡിനോടൊപ്പമുള്ള വലിയതോതിലുള്ള ആര്.ഇ. സംയോജനവും സുഗമമായ ഊര്‍ജ്ജ പരിവര്‍ത്തനത്തിന്റെയും ആവശ്യകത മനസിലാക്കികൊണ്ടാണ് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റത്തിന്റെ ഉപയോഗത്തിനും സംഭരണത്തിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. തെര്‍മ്മല്‍/ഹൈഡ്രോ ഊര്‍ജ്ജങ്ങളുടെ ഉല്‍പ്പാദനത്തിനും ഷെഡ്യൂളിംഗിനുമുള്ള ലളിതമായ പദ്ധതി പുനരവലോകനം ചെയ്തു. 2029-30 വരെയുള്ള പുനരുപയോഗ ഊര്‍ജ്ജം വാങ്ങല്‍ ബാദ്ധ്യതയുടെയൂം ഊര്‍ജ്ജ സംഭരണ ഉത്തരവാദിത്വത്തിന്റെയും സഞ്ചാരപഥം പുറപ്പെടുവിച്ചു.
വ്യാപാരം സുഗമമാക്കുന്നതിനുള്ള സമ്മതങ്ങളില്‍ 2022ല്‍ ബാദ്ധ്യതകളായിരുന്ന 61 എണ്ണം കുറച്ചു. 20 അപേക്ഷകള്‍ ദേശീയ ഏകജാലകത്തില്‍ സംയോജിപ്പിച്ചു. മുന്കൂറ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങളും മിനിമം ബഞ്ച്മാര്‍ക്ക് നേടിയെടുക്കുന്നതിനുമായി ഡിസ്കോമുകള്‍ക്ക് വിതരണ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തികൊണ്ട് അവരുടെ പ്രവര്‍ത്തന കാര്യക്ഷമതയും സാമ്പത്തിക സുസ്ഥിരതയും ലഭ്യമാക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് നവീകരിച്ച വിതരണ മേഖല പദ്ധതി നടപ്പാക്കി.
നവീകരിച്ച വിതരണ വിഭാഗം പദ്ധതിയുടെ കീഴില്‍ ഇതുവരെ 17,34,39,869 പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകളും 49,02,755 എണ്ണം ഡി.ടി മീറ്ററുകളും 1,68,085 ഫീഡര്‍ മീറ്ററുകളും 23 സംസ്ഥാനങ്ങളിലും/40 ഡിസ്കോമുകളിലുമായി അനുവദിച്ചു. പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകളാണ് ഇതിന്റെ സുപ്രധാന ഇടപെടലായി വിഭാവനം ചെയ്തിരിക്കുന്നത്. 1,50,000 കോടി രൂപയുടെ വകയിരുത്തിയിട്ടുള്ള പദ്ധതിയുടെ കാലാവധിക്കുള്ളില്‍ 250 ദശലക്ഷം സ്മാര്‍ട്ട് മീറ്ററുകളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.
കൃഷി അവശിഷ്ടങ്ങളുടെ കത്തിക്കല്‍ പോലുള്ള അടിയന്തിര പ്രശ്നങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന വായു മലിനീകരണത്തെ അഭിസംബോധന ചെയ്യുന്നതിനും താപനിലയങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കുറയ്ക്കുന്നതിനുമായി ഊര്‍ജ്ജമന്ത്രാലയം ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ കല്‍ക്കരിക്കൊപ്പം കോഫയറിംഗ് ആയി ബയോമാസുകള് ഉപയോഗിക്കുന്നതിനുള്ള നയത്തില്‍ മാറ്റം വരുത്തി. എല്ലാ താപവൈദ്യുത നിലങ്ങളും 5% ബയോമാസുകള് കൂടി സംയോജിപ്പിച്ച് ഉപയോഗിക്കണം.
ഒക്ടോബര്‍ 31 വരെ പവര്‍ പ്ലാന്റുകളിലെ കോഫയറിംഗിനായി മൊത്തം 83,887 മെട്രിക് ടണ്‍ ബയോമാസ് ഹരിത ഇന്ധനമായി ഉപയോഗിച്ചു. ഒക്ടോബര്‍ 30 വരെ, രാജ്യത്തുടനീളമുള്ള 39 ടി.പി.പികള്‍ കല്‍ക്കരിയോടൊപ്പം കോ ഫയറിംഗിന് ബയോമാസും ഉപയോഗിക്കാന്‍ തുടങ്ങി. ഒരു സൂര്യന് ഒരു ലോകം ഒരു ഗ്രിഡ് എന്ന അജന്‍ഡ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഊര്‍ജ്ജമന്ത്രാലയം ഒരു ദൗത്യസംഘത്തിന് രൂപം നല്കി. ഇത് തെക്കു കിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോക്ക് എന്നിവിടങ്ങളിലെ പുനരുപയോഗ ഊര്‍ജ്ജ കൈമാറ്റം സംബന്ധിച്ച സാങ്കേതിക സാമ്പത്തിക പഠനം നടത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ ആദ്യത്തെ ബന്ധിപ്പിക്കല്‍ ശ്രീലങ്ക, മ്യാന്മര്, മാലിദ്വീപ്സ് എന്നിവിടങ്ങളില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചു.
ഓസോവോങിന് കീഴില്‍, ലക്ഷദ്വീപ് വഴി ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ സാങ്കേതിക സവിശേഷതകള്‍ പഠിക്കുന്നതിനായി ഒരു ഇന്ത്യന്‍ സാങ്കേതിക സംഘം മാലിദ്വീപ് സന്ദര്‍ശിച്ചു. 2030ഓടെ ഊര്‍ജ്ജ പ്രസരണത്തില്‍ 500 ജിഗാവാട്ട് ഫോസില്‍ ഇതര വസ്തുക്കള്‍ അധിഷ്ഠിതമായ വൈദ്യുതി ഉണ്ടാക്കണമെന്ന വലിയ അഭിലാഷമാണ് ഇന്ത്യയ്ക്കുള്ളത്. ഇതിനായി സ്ഥാപിതശേഷിയുടെ 50% ഫോസില്‍ ഇതര വസ്തുക്കളില്‍ നിന്നുല്പ്പാദിപ്പിക്കാന് ഊര്‍ജ്ജമന്ത്രാലയം ഒരു ഉന്നതതല സമിതി രൂപീകരിച്ചു.
സംസ്ഥാനങ്ങളുമായും മറ്റ് പങ്കാളികളുമായും കൂടിയാലോചിച്ച് ”2030 ഓടെ 500 ജി.ഡബ്ല്യു ആര്.ഇ ശേഷി സംയോജിപ്പിക്കുന്നതിനുള്ള പ്രസരണസംവിധാനം” എന്ന തലക്കെട്ടിലുള്ള വിശദമായ പദ്ധതി ഈ സമിതി തയാറാക്കും. രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രധാനപ്പെട്ട ഫോസില്‍ ഇതര വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങള്‍ കണ്ടെത്തുകയെന്നതാണ് പദ്ധതി.
ലക്ഷ്യം വച്ചിരിക്കുന്ന ആസൂത്രിത പ്രസരണസംവിധാനം പുനരുയോഗ ഊര്‍ജ്ജം വികസിപ്പിക്കുന്നവര്‍ക്ക് സാദ്ധ്യതയുള്ള ഉല്‍പ്പാദന സൈറ്റുകളെക്കുറിച്ചും നിക്ഷേപ അവസരത്തിന്റെ തോതിനെക്കുറിച്ചും ഒരു ദൃശ്യപരത നല്‍കും. കൂടാതെ, ഏകദേശം 2.44 ലക്ഷം കോടിയുടെ നിക്ഷേപ അവസരത്തോടൊപ്പം പ്രസരണ മേഖലയില്‍ ലഭ്യമായ വളര്‍ച്ചാ അവസരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും പ്രസരണസേവന ദാതാക്കള്‍ക്ക് ഇത് നല്‍കും.
2022 നവംബര്‍ വരെ 11.846 സി.കെ.എം. പ്രസാരണ ലൈനുകളും 68,401 എം.വി.എ പ്രസാരണശേഷിയും കൂട്ടിച്ചേര്‍ത്തു. കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ആരംഭഘട്ടത്തില്‍ തന്നെ കൂടിക്കാഴ്ചകളിലൂടെ പരിഹരിക്കുന്നതിനായി കണ്‍സള്‍ട്ടേറ്റീവ് സംവിധാനത്തിനും രൂപം നല്കി. ജലവൈദ്യുത പദ്ധതികളുടെ വളരെ സൂക്ഷ്മമായ നിരീക്ഷണത്തിന് ഐ.ടി. അധിഷ്ഠിത സംവിധാനം അവതരിപ്പിച്ചു. അരുണാചല്‍ പ്രദേശില്‍ നീപ്കോ നിര്‍മ്മിച്ച കമെംഗ് ജലവൈദ്യുത പദ്ധതിയുടെ (600 മെഗാവാട്ട്) എല്ലാ 04 യൂണിറ്റുകളും പൂര്‍ണ്ണമായും കമ്മിഷന് ചെയ്യുകയും ഫെബ്രുവരി മുതല്‍ പൂര്‍ണ്ണതോതില്‍ അവയുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
ഇതുവരെ, 36.86 കോടി എല്‍.ഇ.ഡി ബള്‍ബുകളും 72.18 ലക്ഷം എല്‍.ഇ.ഡി ട്യൂബ് ലൈറ്റുകളും 23.59 ലക്ഷം ഊര്‍ജ കാര്യക്ഷമതയുള്ള ഫാനുകളും (55,000 ബി.എല്‍.ഡി.സി ഫാനുകള്‍ ഉള്‍പ്പെടെ) എനര്‍ജി എഫിഷ്യന്‍സി സെര്‍വീസ് ലിമിറ്റഡ് ഇന്ത്യയിലുടനീളം വിതരണം ചെയ്തു. ഇതിന്റെ ഫലമായി പ്രതിവര്‍ഷം 9,788 മെഗാവാട്ടിന്റെ പരമാവധി ആവശ്യവും കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ ജി.എച്ച്.ജി വികിരണം 39.30 മില്യണ്‍ ടണും ഒഴിവാക്കികൊണ്ടും, ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലില്‍ ഏകദേശം 19,332 കോടി രൂപ ലാഭിച്ചുകൊണ്ടും 48.39 ബില്യണ്‍ കിലോവാട്ട് ഊര്‍ജജം ലാഭിക്കാനായി, ഇന്ത്യയിലുടനീളമുള്ള യു.എല്‍.ബികളിലും ഗ്രാമപഞ്ചായത്തുകളിലും ഇ.ഇ.എസ്.എല്‍ 1.26 കോടി എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: