തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍വ്വകലാശാല വിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വ്വകലാശാലകളിലെ വിവാദങ്ങളില്‍ കക്ഷിചേരാന്‍ ഇല്ല. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വ്വകലാശാല വിഷയം കൂടുതല്‍ ബാധിക്കുന്നത് വിദ്യാര്‍ത്ഥികളേയാണ്. പരിമിതമായ അധികാരമുപയോഗിച്ച് സര്‍വകലാശാലകളെ സംരക്ഷിക്കാന്‍ ആണ് ശ്രമിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയിലെ വിവാദങ്ങളില്‍ കക്ഷിചേരാനില്ലെന്നും ആത്യന്തികമായി ദോഷം വിദ്യാര്‍ഥികള്‍ക്കാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍വ്വകലാശാലകളിലെ യുജിസി ചട്ടങ്ങള്‍ പാലിക്കാതേയും മറ്റും നിയമനങ്ങള്‍ നടത്തിയതോടെയാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ പദവി ഉപയോഗപ്പെടുത്താന്‍ തുടങ്ങി നടപടി സ്വീകരിച്ചത്. ഇതോടെ ഗവര്‍ണര്‍ ഇടതുപക്ഷത്തിന്റേയും സര്‍ക്കാരിന്റേയും കണ്ണില്‍ കരടായി മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: