കരിപ്പൂര്‍: കരിപ്പൂരില്‍ കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച 2.55 കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നായി 4.65 കിലോ സ്വര്‍ണമാണ് എയര്‍ കാര്‍ഗോ വിഭാഗം കസ്റ്റംസ് പിടിച്ചെടുത്തത്.
കാപ്പാട് സ്വദേശിയായ ഇസ്മയില്‍ കണ്ണന്‍ചേരിക്കണ്ടിയുടെ ബാഗേജില്‍ നിന്നും 2324 ഗ്രാം സ്വര്‍ണവും അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് നാനത്ത് അയച്ച ബാഗേജില്‍ നിന്ന് 2326 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. റൈസ് കുക്കര്‍, എയര്‍ ഫ്രയര്‍, ജ്യൂസ് മേക്കര്‍ എന്നിവയിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. കേസുകളില്‍ കസ്റ്റംസ് വിശദമായ തുടരന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി കമ്മിഷണര്‍ ജെ ആനന്ദകുമാര്‍, സുപ്രണ്ട് പി വി പ്രവീണ്‍, ഇന്‍സ്പെക്ടര്‍മാരായ മനീഷ് കെ ആര്, ആദിത്യന് എ എം, ഹെഡ് ഹവില്‍ദാര്‍മാരായ സാബു എം ജെ, കമറുദ്ദിന്‍, ശാന്തകുമാരി എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: