ക്വലാലംപുര്‍: പരിക്കില്‍ നിന്ന് മോചിതയായെത്തിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് നിരാശ. മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടില്‍ ലോക അഞ്ചാം നമ്പറായ സിന്ധുവിന് തോല്‍വി. അതേസമയം, പുരുഷന്മാരുടെ ഇന്ത്യന്‍ പോരില്‍ ഏഴാം നമ്പര്‍ ലക്ഷ്യ സെന്നിനെ കീഴടക്കി എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ടിലെത്തി.
മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ ഒമ്പതാം നമ്പര്‍ സ്പെയ്ന്റെ കരോലിന മരിനാണ് സിന്ധുവിനെ വീഴ്ത്തിയത് (21-12, 10-21, 21-15). 59 മിനിറ്റില്‍ മത്സരം അവസാനിച്ചു. റാങ്കിങ്ങില്‍ എട്ടിലുള്ള പ്രണോയ് ആദ്യ ഗെയിം കൈവിട്ട ശേഷമാണ് തിരിച്ചെത്തി പത്താം റാങ്കുകാരന് ലക്ഷ്യ സെന്നിനെ കീഴടക്കിയത് (22-24, 21-12, 21-18). രണ്ടാം റൗണ്ടില്‍ പ്രണോയ് ഇന്തോനേഷ്യയുടെ ചികൊ ഔറ ദ്വി വര്ഡൊയൊയെ നേരിടും.
പുരുഷ ഡബിള്‍സില്‍ അഞ്ചാം നമ്പര്‍ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കൊറിയയുടെ ചോയ് സോള്‍ ഗ്യു-കിം വോന്‍ ഹൊ കൂട്ടുകെട്ടിനെ കീഴടക്കി (21-16, 21-13). അതേസമയം വനിതാ സിംഗിള്‍സില്‍ മാളവിക ബെന്സോദിന് തോല്‍വി. കൊറിയയുടെ ആന്‍ സെ യങ് 21-9, 21-13ന് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചു. വനിതാ ഡബിള്‍സ് സഖ്യം അശ്വിന് ഭട്ട്-ശിഖ ഗൗതം കൂട്ടുകെട്ടും ആദ്യ റൗണ്ടില്‍ മടങ്ങി. തായ്ലന്‍ഡിന്റെ സുപിസര പയീസ്വപ്രന്-പുട്ടിറ്റ സുപാജിരാകുല് സഖ്യത്തോട് തോറ്റു (21-10, 21-12).
പ്രതികരിക്കാൻ ഇവിടെ എഴുതുക: