കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ആശങ്ക വര്‍ധിക്കുന്നു. കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആണതി. ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തീവ്ര വ്യാപന ശേഷിയുള്ള എച്ച്5എന്‍1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തതായാണ് റിപ്പോര്‍ട്ട്.ജനുവരി ആറ് മുതല്‍ ഫാമില്‍ കോഴികള്‍ ചത്തു തുടങ്ങിയിരുന്നു. പാരന്റ് സ്റ്റോക്ക് കോഴികളെയായിരുന്നു ചത്ത നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് കോഴിക്കോട്ടെ ക്ലിനിക്കല്‍ ലാബിലും വയനാട് പൂക്കോട് വെറ്റിനറി കോളേജിലും പരിശോധനയക്ക് അയച്ചു. ന്യൂമോണിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കോഴികള്‍ക്ക് അന്ന് തന്നെ മരുന്നുകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നും കോഴികള്‍ ചത്തതോടെ കണ്ണൂര്‍ ആര്‍ഡിഡിഎല്‍, തിരുവല്ല എഡിഡിഎല്‍ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അധിക പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനിയുടെ സംശയം തോന്നിയതോടെ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ എത്തിച്ച് സാമ്പിളുകള്‍ പരിശോധിക്കുകയായിരുന്നു. 5000ത്തിലധികം കോഴികളാണ് ഫാമിലുള്ളത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത്, കോഴിക്കോട് മൃഗസംരക്ഷണ ഓഫീസ്, എഡിജിപി വിഭാഗം, ജില്ലാ ആരോഗ്യ വിഭാഗം എന്നിവര്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയതായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: