Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബഹിരാകാശ മേഖല അഭൂതപൂര്‍വമായ നേട്ടങ്ങളിലൂടെ; 2022 ബഹിരാകാശ വകുപ്പിന് വളര്‍ച്ചയുടെ വര്‍ഷം

2014 മുതല്‍ ഇന്നുവരെ വകുപ്പു പിന്നിട്ട പ്രധാന നാഴികക്കല്ലുകള്‍ ഉള്‍പ്പെട്ടതാണ് 2022ലെ വര്‍ഷാന്ത്യ അവകലോകനം.

Janmabhumi Online by Janmabhumi Online
Jan 11, 2023, 09:29 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കഴിഞ്ഞ എട്ടു വര്‍ഷത്തെ ബഹിരാകാശ വകുപ്പിന്റെ പ്രധാന നേട്ടങ്ങള്‍ (2014 മുതല്‍ 2022 ഡിസംബര്‍ 20 വരെ)

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതിയും അനുബന്ധ മേഖലകളും അഭൂതപൂര്‍വമായ നേട്ടങ്ങളോടെ ഊര്‍ജ്ജസ്വലമായ അവസ്ഥയിലാണ്. 2014 മുതല്‍ ഇന്നുവരെ വകുപ്പു പിന്നിട്ട പ്രധാന നാഴികക്കല്ലുകള്‍ ഉള്‍പ്പെട്ടതാണ് 2022ലെ വര്‍ഷാന്ത്യ അവകലോകനം.

പ്രധാന ദൗത്യങ്ങള്‍

2014 മുതല്‍ ഇന്നുവരെ 44 ബഹിരാകാശ പേടക ദൗത്യങ്ങളും 42 വിക്ഷേപണ പേടക ദൗത്യങ്ങളും 5 സൊങ്കേതിക വിദ്യ പരിചയപ്പെടുത്തലുകളും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2014 ജനുവരിയില്‍, ജിഎസ്എല്‍വിഡി5 വിക്ഷേപണ വാഹനത്തില്‍ തദ്ദേശീയമായ ക്രയോജനിക് അപ്പര്‍ സ്‌റ്റേജുള്ള ആദ്യത്തെ വിജയകരമായ പരീക്ഷണം പൂര്‍ത്തിയാക്കുകയും ജിസാറ്റ്14 ജിടിഒയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

2014 സെപ്റ്റംബറില്‍, ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ സ്‌പേസ്‌ക്രാഫ്റ്റ് ചൊവ്വാ ഗ്രഹത്തിന് ചുറ്റുമുള്ള ഒരു ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചു. ചുവന്ന ഗ്രഹത്തിലേക്ക് ഒരു ബഹിരാകാശ പേടകം അയച്ച ചുരുക്കം രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യ ഉയരുകയും ചെയ്തു. 6 മാസത്തെ പ്രതീക്ഷിത നിലനില്‍പിനപ്പുറം, 7 വര്‍ഷം പ്രവര്‍ത്തനത്തിന് ശേഷവും ബഹിരാകാശ പേടകം ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. നിരവധി കൗതുകകരമായ ശാസ്ത്രിയ വിവരങ്ങള്‍ നല്‍കി രാജ്യത്തെ സേവിക്കുകയും ചെയ്യുന്നു.

2014 ഡിസംബറില്‍, അടുത്ത തലമുറ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി എംകില്ലിന്റെ പരീക്ഷണ പറക്കലിന് രാജ്യം സാക്ഷ്യം വഹിച്ചു. വാഹനത്തിന്റെ ആദ്യത്തെ പരീക്ഷണാത്മക ഉപഭ്രമണപഥ യാത്രയായ എല്‍.വിഎം3എക്‌സ്/കെയര്‍ ദൗത്യം ക്രൂ മൊഡ്യൂള്‍ അറ്റ്‌മോസ്‌ഫെറിക് റീഎന്‍ട്രി പരീക്ഷണ(കെയര്‍)ത്തിനു തുടക്കം കുറിച്ചു. 2015 സെപ്റ്റംബറില്‍ പിഎസ്എല്‍വി വിക്ഷേപിച്ച ആസ്‌ട്രോസാറ്റ് ഒരേസമയം എക്‌സ്‌റേ, ഒപ്റ്റിക്കല്‍, യുവി സ്‌പെക്ട്രല്‍ ബാന്‍ഡുകളിലെ ഖഗോള സ്രോതസ്സുകളെ കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യ സമര്‍പ്പിത ഇന്ത്യന്‍ ജ്യോതിശാസ്ത്ര ദൗത്യമാണ്. അഞ്ച് പുതിയ നക്ഷത്രക്കൂട്ടങ്ങള്‍ കണ്ടെത്തി ആസ്‌ട്രോസാറ്റ് വലിയ മുന്നേറ്റം നടത്തി.

ഇന്ത്യയിലെയും സമീപ മേഖലകളിലെയും ഉപയോക്താക്കള്‍ക്ക് വളരെ കൃത്യമായ സ്ഥലസൂചനയും ദിശയും സമയ വിവരങ്ങളും നല്‍കുന്ന ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍ (നാവിക്) ഉപയോഗപ്പെടുത്തിക്കൊണ്ട് ഐ.എസ്.ആര്‍.ഒ. ദിശാനിര്‍ണയ സംവിധാനം സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം 7 ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ മേഖലാതല ദിശാനിര്‍ണയ ഉപഗ്രഹ സംവിധാന(ഐ.ആര്‍.എന്‍.എസ്.എസ്.)ത്തിനു രൂപം നല്‍കുന്നു. ഇതെല്ലാം പി.എസ്.എല്‍.വി. വിക്ഷേപിച്ചവയാണ്.

യുഐഡിഎഐ ആധാര്‍ എന്റോള്‍മെന്റിന്റെ എന്റോള്‍മെന്റ് ആര്‍ക്കിടെക്ചറുമായി ‘നാവിക്’  പ്രാപ്തമാക്കിയ ഉപകരണങ്ങളുടെ സംയോജനം, തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന റഫറന്‍സ് സ്‌റ്റേഷനുകളുടെ (കോര്‍സ്) ശൃംഖലയില്‍ ‘നാവിക്’ സംയോജിപ്പിക്കല്‍, കാര്‍ഷിക ഡ്രോണുകള്‍, നാവിക ആവശ്യങ്ങള്‍ക്കായുള്ള റേഡിയോ ടെക്‌നിക്കല്‍ കമ്മീഷന്‍ (ആര്‍.ടി.സി.എം.) എന്നിവ പോലുള്ള നിരവധി പ്രധാന മേഖലകളില്‍ ‘നാവിക്’  അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിള്‍ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്ററിന്റെ (ആര്‍എല്‍വിടിഡി) വിജയകരമായ പരീക്ഷണം 2016 മെയ് 23ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് നടത്തി. ബഹിരാകാശ യാത്ര കുറഞ്ഞ ചെലവില്‍ സാധ്യമാക്കുന്നതിന് പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന് ആവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള, ഐഎസ്ആര്‍ഒയുടെ ഏറ്റവും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞ ശ്രമങ്ങളിലൊന്നാണ് ആര്‍എല്‍വിടിഡി.

എയര്‍ ബ്രീത്തിംഗ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഐഎസ്ആര്‍ഒയുടെ സ്‌ക്രാംജെറ്റ് എഞ്ചിന്റെ ആദ്യ പരീക്ഷണ ദൗത്യവും 2016ല്‍ ശ്രീഹരിക്കോട്ടയില്‍ വിജയകരമായി നടത്തി. 2017ല്‍ ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ച് പിഎസ്എല്‍വി സി37 ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 18ാമത് സാര്‍ക്ക് ഉച്ചകോടിയില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മുന്നോട്ടുവച്ച ആശയപ്രകാരം, അയല്‍രാജ്യങ്ങളെ പിന്തുണയ്‌ക്കുന്നതിനായി 2017ല്‍ ഐഎസ്ആര്‍ഒ 2.2 ടണ്‍ വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ചു.

ജിഎസ്എല്‍വി എംകെ3 ഡി വണ്‍ വികസിപ്പിക്കുന്നതിനുള്ള പ്രഥമ ദൗത്യം ജൂണ്‍2017ല്‍ വിജയകരമായി പൂര്‍ത്തീകരിക്കുകയും ജിസാറ്റ്19 ഉപഗ്രഹത്തെ ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. 2018 ജൂലൈയില്‍ മനുഷ്യ ബഹിരാകാശ യാത്രയുടെ നിര്‍ണായക സാങ്കേതിക ഘടകം ഐഎസ്ആര്‍ഒ പ്രദര്‍ശിപ്പിച്ചു. ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന് (സിഇഎസ്) യോഗ്യത നേടുന്നതിനുള്ള പാഡ് അബോര്‍ട്ട് ടെസ്റ്റാ(പിഎടി)ണ് ഇത്. ലോഞ്ച് പാഡില്‍ ഒരു അപകടമുണ്ടായാല്‍ ക്രൂവിനെ ഒഴിപ്പിക്കാനുള്ള സെസിന്റെ ശേഷിപ്രകടനമായിരുന്നു പാഡ് അബോര്‍ട്ട് ടെസ്റ്റ് ഫ്‌ളൈറ്റ്.

2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, മാനവ ബഹിരാകാശ പര്യവേക്ഷണത്തിന്റെ പുതിയ യുഗത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ അടയാളപ്പെടുത്തിക്കൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ‘ഗഗന്‍യാന്‍ പദ്ധതി’ പ്രഖ്യാപിച്ചു. ജിസാറ്റ്29 ആശയവിനിമയ ഉപഗ്രഹം 2018 നവംബര്‍ 14ന് ജിഎസ്എല്‍വി എംകെ 3 ഡി രണ്ടില്‍ വിജയകരമായി വിക്ഷേപിച്ചു. ജമ്മു കശ്മീരിലേക്കും ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലേക്കും ഇത് ഉപഗ്രഹ അധിഷ്ഠിത കണക്റ്റിവിറ്റി നല്‍കുന്നു.

2018ല്‍, ഐഎസ്ആര്‍ഒയുടെ അടുത്ത തലമുറ കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹമായ ജിസാറ്റ് 11 2018 ഡിസംബര്‍ 05ന് ഫ്രഞ്ച് ഗയാനയിലെ കുറൂവില്‍ നിന്ന് ഏരിയന്‍5 വിഎ246 വിജയകരമായി വിക്ഷേപിച്ചു. 5854 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്11 ഐഎസ്ആര്‍ഒ നിര്‍മ്മിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യമായ ചന്ദ്രയാന്‍2 2019 ജൂലൈ 22ന് ഈ പുതിയ വിക്ഷേപണ വാഹനത്തിന്റെ ആദ്യ പ്രവര്‍ത്തന വിമാനമായ ജിഎസ്എല്‍വി എംകെ 3 എം ഒന്നില്‍ വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രയാന്‍2 ഓര്‍ബിറ്റര്‍ ഗവേഷണ സമൂഹത്തിന് വിലപ്പെട്ട സയന്‍സ് ഡാറ്റ നല്‍കുന്നു. 2019 ഡിസംബറിലെ പിഎസ്എല്‍വിസി48/റിസാറ്റ്2ബിആര്‍1 വിക്ഷേപണം വര്‍ക്ക്‌ഹോഴ്‌സ് വിക്ഷേപണ പേടകമായ പിഎസ്എല്‍വിയുടെ 50ാമത്തെ വിക്ഷേപണമായി.

ക്വാണ്ടം എന്‍ടാംഗിള്‍മെന്റ് അടിസ്ഥാനമാക്കിയുള്ള തത്സമയ ക്വാണ്ടം കീ വിതരണവും 300 മീറ്ററില്‍ കൂടുതല്‍ അന്തരീക്ഷ ചാനലും ക്വാണ്ടംസുരക്ഷിത ടെക്സ്റ്റ്, ഇമേജ് ട്രാന്‍സ്മിഷന്‍, ക്വാണ്ടംഅസിസ്റ്റഡ് ടുവേ വീഡിയോ കോളിംഗ് എന്നിവയും 2022 ജനുവരി 27ന് പരീക്ഷിച്ചു.

ബഹുമാനപ്പെട്ട സഹമന്ത്രി (ബഹിരാകാശ വകുപ്പ്) ഐഎസ്ആര്‍ഒയുടെ സുരക്ഷിതവും സുസ്ഥിരവുമായി പരിപാലന സംവിധാനം (ഐഎസ്4ഒഎം) 2022 ജൂലൈയില്‍ രാജ്യത്തിന് സമര്‍പ്പിച്ചു. എല്‍വിഎം3 (ജിഎസ്എല്‍വി എംകെ3) എം2/വണ്‍വെബ് ഇന്ത്യ1 ദൗത്യം 2022 ഒക്ടോബര്‍ 23ന് വിജയകരമായി പൂര്‍ത്തീകരിച്ചു. ഈ വിക്ഷേപണത്തോടെ, എല്‍വിഎം 3 ആത്മനിര്‍ഭരതയെ ഉയര്‍ത്തിക്കാട്ടുകയും ആഗോള വാണിജ്യ വിക്ഷേപണ സേവന വിപണിയില്‍ ഇന്ത്യയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി, നിര്‍ണായക സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനുള്ള പുതിയ പരീക്ഷണ പേടകം വികസിപ്പിച്ചെടുത്തു. ക്രൂ മൊഡ്യൂള്‍ ഡിസെലറേഷന്‍ സിസ്റ്റത്തിന്റെ ‘ഇന്റഗ്രേറ്റഡ് മെയിന്‍ പാരച്യൂട്ട് എയര്‍ഡ്രോപ്പ് ടെസ്റ്റ് (ഐമാറ്റ്)’ 2022 നവംബര്‍ 18ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ബബിന ഫീല്‍ഡ് ഫയര്‍ റേഞ്ചില്‍ വിജയകരമായി നടത്തി. ഭാവി ദൗത്യങ്ങള്‍ക്കായി ഒന്നിലധികം ആപ്ലിക്കേഷനുകളുള്ള ഇന്‍ഫ്‌ലേറ്റബിള്‍ എയറോഡൈനാമിക് ഡിസെലറേറ്റര്‍ (ഐഎഡി) ഉപയോഗിച്ച് ഐഎസ്ആര്‍ഒ പുതിയ സാങ്കേതികവിദ്യ വിജയകരമായി പ്രദര്‍ശിപ്പിച്ചു. അടുത്തിടെ, ഇന്ത്യഭൂട്ടാന്‍ സാറ്റ് (ഐഎന്‍എസ്2ബി) ഉള്‍പ്പെടെ എട്ട് നാനോ ഉപഗ്രഹങ്ങള്‍ക്കൊപ്പം 2022 നവംബര്‍ 26ന് പിഎസ്എല്‍വിസി54 ഇഒഎസ്06 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.

അക്കാദമിക് പിന്തുണ, ശേഷി വര്‍ദ്ധിപ്പിക്കല്‍

ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി, 2018 മുതല്‍ രാജ്യത്തെ ചില പ്രധാന സ്ഥലങ്ങളില്‍ സ്‌പേസ് ടെക്‌നോളജി ഇന്‍കുബേഷണല്‍ സെന്ററുകള്‍ (എസ്ടിഐസി) സ്ഥാപിച്ചു. ഈ സംരംഭത്തിന് കീഴില്‍ നിലവില്‍ ഒമ്പത് സ്‌പേസ് ടെക്‌നോളജി സെല്ലുകള്‍ (എസ്ടിസി) അക്കാദമിക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. , അഗര്‍ത്തല, തിരുച്ചിറപ്പള്ളി, ജലന്ധര്‍, റൂര്‍ക്കേല, നാഗ്പൂര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ ആറ് സ്‌പേസ് ടെക്‌നോളജി ഇന്‍കുബേഷണല്‍ സെന്ററുകളും (എസ്ടിഐസി) വാരണാസി, കുരുക്ഷേത്ര, ജയ്പൂര്‍, ഗുവാഹത്തി, സുരത്കല്‍, പട്‌ന എന്നിവിടങ്ങളില്‍ ആറ് റീജിയണല്‍ അക്കാദമിക് സെന്റര്‍ ഫോര്‍ സ്‌പേസും പ്രവര്‍ത്തിക്കുന്നു. അടുത്തിടെ, ഐഎസ്ആര്‍ഒയും ബഹിരാകാശവകുപ്പും ജമ്മു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് സതീഷ് ധവാന്‍ സെന്റര്‍ ഫോര്‍ സ്‌പേസ് സയന്‍സസ് സ്ഥാപിച്ചു. ഐഎസ്ആര്‍ഒയും അക്കാദമിയയും തമ്മില്‍ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചു.

2018 ജൂണില്‍ നാനോ സാറ്റലൈറ്റ് വികസന ശേഷി വര്‍ധന പദ്ധതിയായ ഉന്നതിക്കു തുടക്കമിട്ടു. ഇതിന്റെ ആദ്യ ബാച്ച് 2019 ജനുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ നടത്തി, അതില്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള 30 പേര്‍ പങ്കെടുത്തു. രണ്ടാം ബാച്ച് 2019 ഒക്ടോബര്‍ഡിസംബറിലും മൂന്നാം ബാച്ച് 2022 ഒക്ടോബര്‍ഡിസംബറിലുമാണ് നടന്നത്. ‘ജയ് വിജ്ഞാന്, ജയ് അനുസന്ധാന്‍’ എന്ന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, 2019ല്‍ ഐഎസ്ആര്‍ഒ ‘യംഗ് സയന്റിസ്റ്റ് പ്രോഗ്രാം’ അല്ലെങ്കില്‍ ‘യുവ വിജ്ഞാനി പദ്ധതി’ (യുവിക) എന്ന പേരില്‍ ഒരു പ്രത്യേക വാര്‍ഷിക പരിപാടി ആരംഭിച്ചു.

ബഹിരാകാശത്തിന്റെ ആകര്‍ഷണീയമായ മേഖലയിലെത്താന്‍ യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ ആപ്ലിക്കേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള അറിവു പകരുകയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. യുവിക പദ്ധതിയുടെ രണ്ടാം ബാച്ച് 2022 മെയ് മാസത്തിലാണ് നടന്നത്. വളര്‍ന്നുവരുന്ന ബഹിരാകാശ സംരംഭക ആവാസവ്യവസ്ഥയ്‌ക്കായുള്ള ഇന്നൊവേഷന്‍ ക്യൂറേഷനും വെഞ്ച്വര്‍ ഡെവലപ്‌മെന്റിനുമുള്ള ഇന്ത്യയുടെ ആദ്യ സമര്‍പ്പിത പ്ലാറ്റ്‌ഫോമായ സ്‌പേസ്‌ടെക് ഇന്നൊവേഷന്‍ നെറ്റ്വര്‍ക്ക് (സ്പിഎന്‍) ആരംഭിക്കുന്നതിനായി ഐഎസ്ആര്‍ഒയും സോഷ്യല്‍ ആല്‍ഫയും 2022 ഡിസംബറില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

വ്യവസായ പരിഷ്‌കാരങ്ങളും വര്‍ദ്ധിച്ച പങ്കാളിത്തവും

2019ല്‍, ഇന്ത്യന്‍ വ്യവസായങ്ങളെ ഗണ്യമായി ഉയരാന്‍ പ്രാപ്തമാക്കുന്നതിനായി ബഹിരാകാശ വകുപ്പിന്റെ ഭരണ നിയന്ത്രണത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമോ പൊതുമേഖലാ സ്ഥാപനമോ ആയി ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്‌ഐഎല്‍) രൂപീകരിക്കപ്പെട്ടു.

2020 ജൂണ്‍ 26ന്, കേന്ദ്ര ഗവണ്‍മെന്റ് ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയില്‍ സ്വകാര്യ പങ്കാളികളുടെ വര്‍ധിച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നതും ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ വിപണി വിഹിതം ഉയര്‍ത്തുന്നതിന് പ്രധാന പങ്കുവഹിക്കുന്നതുമായ ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ ഒരു പ്രധാന പരിവര്‍ത്തനമായിരുന്നു അത്. അഹമ്മദാബാദിലെ ഇന്‍സ്‌പേസ് ആസ്ഥാനം ജൂണ്‍2022ല്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍സ്‌പേസ്) സ്ഥാപിക്കുന്നതും ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ (എന്‍എസ്‌ഐഎല്‍) പങ്ക് വര്‍ധിപ്പിക്കുന്നതുമാണ് പരിഷ്‌കരണത്തിലെ മറ്റു രണ്ട് പ്രധാന മേഖലകള്‍.വ്യാവസായിക, അക്കാദമിക, സ്റ്റാര്‍ട്ടപ്പ് മേഖലകള്‍ക്ക് ഗുണകരമായ ചുറ്റുപാടു സൃഷ്ടിക്കുന്നതിനും ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ പ്രധാന പങ്ക് ആകര്‍ഷിക്കുന്നതിനുമായി ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായി ഇന്‍സ്‌പേസ് സ്ഥാപിക്കുമെന്നു കേന്ദ്ര ഗവണ്‍മെന്റ് 2020 ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെയും നടപടിക്രമങ്ങളിലൂടെയും ബഹിരാകാശ മേഖലയിലെ എന്‍ജിഇകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും നിയന്ത്രിക്കുകയും ചെയ്തുവരുന്നു.

ഹൈദരാബാദ് എം/എസ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് െ്രെപവറ്റ് ലിമിറ്റഡില്‍ നിന്നുള്ള ഉപ ഭ്രമണ പഥ വിക്ഷേപണ പേടകമായ വിക്രംഎസ്സി(പ്രാരംഭ് മിഷന്‍)ന്റെ വിക്ഷേപണം 2022 നവംബര്‍ 18ന് വിജയകരമായി പൂര്‍ത്തിയാക്കി.ചെന്നൈയിലെ അഗ്‌നികുല്‍ കോസ്‌മോസ് െ്രെപവറ്റ് ലിമിറ്റഡ് സ്ഥാപിച്ച ആദ്യത്തെ സ്വകാര്യ ലോഞ്ച്പാഡും മിഷന്‍ കണ്‍ട്രോള്‍ സെന്ററും 2022 നവംബര്‍ 25ന് എസ്ഡിഎസ്സിയിലെ ഐഎസ്ആര്‍ഒ കാമ്പസായ ഷാറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. എസ്ഡിഎസ്സി അഗ്‌നികുള്‍ വികസിപ്പിച്ച അഗ്‌നിലെറ്റ് സെമിക്രയോജനിക് റോക്കറ്റ് എഞ്ചിന്‍ 2022 നവംബര്‍ 04ന് ഐഎസ്ആര്‍ഒ വിജയകരമായിയില്‍ പരീക്ഷിച്ചു.

അഞ്ച് പിഎസ്എല്‍വി ഉല്‍പാദനത്തില്‍ ആദ്യന്തം എച്ച്എഎല്‍, എല്‍ ആന്‍ഡ് ടി കണ്‍സോര്‍ഷ്യം ആഭ്യന്തര വ്യവസായ പങ്കാളിയായിരിക്കും. 824 കോടി രൂപയുടേതാണ് കരാര്‍. പിഎസ്എല്‍വിൃസി54 ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ധ്രുവ് സ്‌പേസില്‍ നിന്നുള്ള രണ്ട് നാനോഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. വണ്‍വെബില്‍ നിന്നുള്ള പ്രഥമ തലമുറ ഉപഗ്രഹങ്ങള്‍ എല്‍വിഎം3 (ജിഎസ്എല്‍വി എംകെ 3) ഉപയോഗിച്ചാണ് വിക്ഷേപിച്ചത്.

എന്‍.എസ്.എല്‍ ദൗത്യമായ ജിസാറ്റ് 24 വാര്‍ത്താവിനിമയ ഉപഗ്രഹം 2022 ജൂണില്‍ ഫ്രഞ്ച് ഗയാനയിലെ കുറൂവില്‍ നിന്നാണ് വിക്ഷേപിച്ചത്.

എന്‍എസ്‌ഐഎല്‍ സാങ്കേതിക വിദ്യ കൈമാറ്റത്തിനുള്ള 19 കരാറുകളില്‍ ഒപ്പുവച്ചു, കൂടാതെ ഐഎസ്ആര്‍ഒ വികസിപ്പിച്ച 8 സാങ്കേതികവിദ്യകള്‍ ഇന്ത്യന്‍ വ്യവസായ മേഖലയ്‌ക്കു വിജയകരമായി കൈമാറുകയും ചെയ്തു. ഇന്ത്യന്‍ ബഹിരാകാശ നയം  2022 ബഹിരാകാശ കമ്മീഷന്‍ അംഗീകരിച്ചു. നയം സംബന്ധിച്ച് വ്യവസായ ഗ്രൂപ്പുകളും മന്ത്രാലയങ്ങളും ശാക്തീകരിക്കപ്പെട്ട സാങ്കേതിക വിദ്യാ സംഘങ്ങളും ഉള്‍പ്പെടുന്ന അവലോകനങ്ങളും ചര്‍ച്ചകളും നടന്നുവരികയാണ്

ദുരന്ത നിവാരണം

വെള്ളപ്പൊക്കം നിരീക്ഷിക്കല്‍ (250ലേറെ വെള്ളപ്പൊക്ക ഭൂപടങ്ങളും വെള്ളപ്പൊക്ക കാലവും), വെള്ളപ്പൊക്ക സാധ്യതയുള്ള സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക അപകട മേഖലകള്‍ (ആസാം, ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍) കണ്ടെത്തല്‍, വെള്ളപ്പൊക്കം മുന്‍കൂര്‍ മുന്നറിയിപ്പ് മാതൃകകള്‍ വികസിപ്പിക്കല്‍ (ബ്രഹ്മപുത്ര, ഗോദാവാരി, തപതി എന്നീ നദികളില്‍), സജീവമായ കാട്ടുതീയും വ്യാപനവും ഒന്നിലധികം ഓരോ ദിവസവും കണ്ടെത്തുകയും (35000 കണ്ടെത്തലുകളും കാട്ടുതീ കാലവും) ചക്രവാത പാതയും തീവ്രതയും മണ്ണിടിച്ചിലും ഒപ്പം ഭൂകമ്പങ്ങളും മണ്ണിടിച്ചിലുകളും മൂലമുള്ള നാശനഷ്ടങ്ങളുടെ വിലയിരുത്തലും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി.

കോവിഡ് 19 അനുബന്ധ പിന്തുണകള്‍

കോവിഡ്19 മഹാമാരി കാലഘട്ടത്തില്‍, മെക്കാനിക്കല്‍ വെന്റിലേറ്ററും മെഡിക്കല്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററും പോലുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുകയും സാങ്കേതികവിദ്യ ഇന്ത്യന്‍ വ്യവസായ മേഖലയ്‌ക്കു കൈമാറുകയും ചെയ്തു.

Tags: കേന്ദ്ര സര്‍ക്കാര്‍ISROബഹിരാകാശ സാങ്കേതികവിദ്യ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്‍റര്‍ (എസ് എസി) ഡയറക്ടറായ നീലേഷ് ദേശായി
India

ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ബഹിരാകാശനിലയം ഗുജറാത്തില്‍; ചെലവ് പതിനായിരം കോടി രൂപ

India

പിഎസ്എൽവി സി61 വിക്ഷേപണം പരാജയം; സ്ഥിരീകരിച്ച് ISRO ചെയർമാൻ

India

രാജ്യസുരക്ഷക്കായി 24 മണിക്കൂറും 10 ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നു ; ഐഎസ്ആര്‍ഒയുടെ പ്രവർത്തന മികവ്  എടുത്ത് പറഞ്ഞ് വി നാരായണന്‍ 

Kerala

ഗഗന്‍യാനിന്റെ ആദ്യ മനുഷ്യരഹിത പരീക്ഷണ ദൗത്യം ഈ വര്‍ഷം: ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ഡോ. വി നാരായണന്‍

Kerala

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതിയില്‍ തീപിടുത്തം

ഇസ്ലാം ഭീകരരുടെ ക്രൂരതയുടെ കഥ പറയുന്ന ‘ഉദയ്പൂർ ഫയൽസിന്റെ’ പ്രദർശനം തടയണം : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി മൗലാന അർഷാദ് മദനി

കീം റാങ്ക് പട്ടിക: തടസഹര്‍ജി സമര്‍പ്പിച്ച് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍, ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന നിരുത്തരവാദപമായ പ്രസ്താവനയുമായി കെ.സി. വേണുഗോപാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies