ന്യൂദല്‍ഹി: വരുന്ന ഡിസംബറില്‍ ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിനുകള്‍ സര്‍വ്വീസാരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള നാരോഗേജ് ട്രാക്കുകളിലാകും ആദ്യം ഇവ ഓടിത്തുടങ്ങുക, ജര്‍മ്മന്‍ മാതൃകയിലുള്ളവയാണ് ഇവ, അദ്ദേഹം പറഞ്ഞു.
മലിനീകരണം ഹൈഡ്രജന്‍ ട്രെയിനിന്റെ എന്‍ജിന്റെ പ്രോട്ടോ ടൈപ്പ് റെയില്‍വേ വികസിപ്പിച്ചുവരികയാണ്. വടക്കന്‍ റെയില്‍വേയിലെ, ഹരിയാനയിലെ സോണിപ്പത് ജിന്‍ഡ് പാതയിലാകും ഇത് പരീക്ഷിക്കുക. ഡാര്‍ജിലിങ്ങ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക്ക ഷിംല റെയില്‍വേ,മാതരന്‍ ഹില്‍ റെയില്‍വേ, കാംഗ്ര വാലി, ബില്‍മോറ വാഗ,മാര്‍വാഡ് ദേവഗഡ് പാതകളാണ് പൈതൃക പാതകള്‍. ഇവയെല്ലാം നാരോ ഗേജുകളുമാണ്.
ട്രെയിന്‍ എന്ജിന് പ്രോട്ടോ ടൈപ്പുകള്‍ വികസിപ്പിച്ചുവരികയാണ്. ജൂണോടെ അത് പുറത്തിറങ്ങും. വന്ദേ മെട്രോ എന്നാകും ഇവയുടെ പേരെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇവ കൂടുതലായി നിര്‍മ്മിച്ച് ക്രമേണ ഡീസല്‍ എന്‍ജിനുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ഹൈഡ്രജന്‍ എന്ജിന്, ചെലവു വളരെ കുറവാണെന്നതിനാല്‍ വൈദ്യുതി എന്‍ജിനുകളും ഒഴിവാക്കിയേക്കും. ഇക്കഴിഞ്ഞ ജൂലൈയിലാണ് ജര്‍മ്മനി ഹൈഡ്രജന്‍ ട്രെയിന്‍ വികസിപ്പിച്ചത്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ചൈനയും ഇത് നടപ്പിലാക്കി. ഇന്ത്യ ഇത്തരം ട്രെയിനുകള്‍ ഓടിക്കുന്ന മൂന്നാമത്തെ രാജ്യമായേക്കും. 140 കിമി വേഗത്തില്‍ 1000 കിമി വരെ ഓടാന്‍ ഇവയ്ക്ക് കഴിയും. 160 കിമി വേഗത്തില്‍ 600 കിമി വരെ ഒറ്റയടിക്ക് ഓടാന്‍കഴിയുന്ന ട്രെയിനാണ് ചൈന വികസിപ്പിച്ചത്. ഫെബ്രുവരി ഒന്നിന് മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: