ടെഹ്റാന്: ഹിജാബ് ധരിയ്ക്കാതെ ചെസ് കളിച്ചതിന് ഇറാന് ചെസ് ഗ്രാന്റ് മാസ്റ്ററായ സാറ ഖാദമിനോട് ഇനി രാജ്യത്തേക്ക് മടങ്ങിവരേണ്ടതില്ലെന്ന് ഇറാന് ഭരണകൂടം. ഇതോടെ സാറയും കുടുംബവും സ്പെയിനില്‍ അഭയം തേടിയിരിക്കുകയാണ്.
കസാഖ്സ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന ഫിഡെ ലോക റാപിഡ്, ബ്ലിറ്റ്സ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് സാറാ ഖാദെം ഹിജാബ് ധരിയ്ക്കാതെ ചെസ് കളിച്ചത്. ഇറാനില്‍ ഹിജാബിനെതിരെ നടക്കുന്ന പ്രതിഷേധസമരങ്ങളുടെ ഭാഗമായാണ് സാറാ ഖാദെം ഹിജാബ് ധരിയ്ക്കാതെ ചെസ് കളിച്ചത്.
ഹിജാബ് ധരിയ്ക്കാതെ സാറാ ഖാദെം കസാഖ്സ്ഥാനില് ഫിഡെ ലോക റാപിഡ്-ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ ചെസ് കളിക്കുന്നു:
ഇത് ഇറാന് അധികൃതരെ ചൊടിപ്പിച്ചിരുന്നു.ഇതേ തടുര്‍ന്ന് സാറാ ഖാദെമിനെതിരെ ഒട്ടേറെ ഭീഷണി ഫോണ്‍വിളികള്‍ വന്നിരുന്നു.
ഗ്രാന്റ് മാസ്റ്ററായ സാറാ ഖാദെം മികച്ച ചെസ് താരമാണ്. 12വയസ്സില്‍ താഴെയുള്ളവരുടെ ലോകകീരിടം, 2013ല്‍ 16 വയസ്സിന് താഴെയുള്ളവരുടെ ബ്ലിറ്റ്സ് കിരീടം നേടിയിട്ടുണ്ട്. ലോക ജൂനിയര്‍ ഗേള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനക്കാരി കൂടിയാണ്. ഇറാന് ചാമ്പ്യന്‍ കൂടിയാണ്സാറ.
ഇറാനിലേക്ക് മടങ്ങിച്ചെല്ലരുതെന്ന് ഇറാന് സര്‍ക്കാര്‍ താക്കീത് നല്‍കിയതിനെ തുടര്‍ന്ന് സാറ ഭര്‍ത്താവും കുട്ടിയുമൊന്നിച്ച് കസാഖ്സ്ഥാനില് നിന്നും നേരെ സ്പെയിനിലേക്ക് പോയി.
ഹിജാബിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഖുര്ദ്ദീഷ് പാട്ടെഴുത്തുകാരന് സമന് യാസിനെ ഇറാന് കോടതി മരണശിക്ഷ വിധിച്ചിരിക്കുകയാണ്. ഇറാന് സുരക്ഷാസേനയിലെ അംഗത്തെ വധിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികളായ രണ്ടുപേരെ തൂക്കിക്കൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: