മുംബൈ: മഹാരാഷ്ട്രയിലെ പുനെയിലെ അലന്‍ഡിയില്‍ നടന്ന മതപരിവര്‍ത്തന ശ്രമത്തിനെതിരെ വിമര്‍ശനമുയരുന്നു. ക്രിസ്തുവിന്റെ രക്തമെന്ന പേരില്‍ മുന്തിരി ജ്യൂസ് വിതരണം ചെയ്തതിന്റെയടക്കം വീഡിയോ പുറത്തുവന്നതോടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സാത്തേനഗര് ഏരിയയില്‍ പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ഒരാള്‍ ക്രിസ്തുമതത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് കാണാം. ഒരു സ്ത്രീ ചുവന്ന ജ്യൂസ് നിറച്ച ഗ്ലാസുകള്‍ ഒരു പ്ലേറ്റില്‍ പിടിച്ചുനില്‍ക്കുന്നത് കാണാം. ആളുകളെ മതപരിവര്‍ത്തനം ചെയ്യാന്‍ ക്രിസ്തുവിന്റെ രക്തം എന്ന് പറഞ്ഞ് പാതിരി വിതരണം ചെയ്യുന്ന മുന്തിരി ജ്യൂസാണ് ഗ്ലാസുകളിലുള്ളതെന്ന് പൊലീസ് പറഞ്ഞു.
ജനവരി ഒന്നിന് ഏഴ് മണിയോടെയാണ് മതപരിവര്‍ത്തന ശ്രമം നടന്നത്. ഉദ്ധവ് നാഗ്നാഥ് കാംബ്ലെയാണ് പരാതി നല്‍കിയത്. സുധാകര്‍ ബാബുറാവു സൂര്യവംശി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ആയിരുന്നു പരാതി.
വീഡിയോയില്‍ ഒരേയൊരു ദൈവം ക്രിസ്തുവാണെന്ന് സ്ത്രീയായ പാതിരി പറഞ്ഞുകൊടുക്കുന്നത് കാണാം. വീട്ടിലെ മറ്റ് ദൈവങ്ങളെ പുറത്തുകളയാനും ഉപദേശിക്കുന്നത് കാണാം. പിന്നീട് പ്രാര്‍ത്ഥനകള്‍ വായിക്കുന്ന പാതിരിയായ സ്ത്രീ മറ്റുള്ളവരോട് അതേ ഏറ്റു പറയാന്‍ ഉപദേശിക്കുന്നതും കാണാം. ക്രിസ്തുവിനെ പ്രാര്‍ത്ഥിച്ചാല്‍ ആരോഗ്യ, സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് വിശ്വസിപ്പിച്ചാണ് മതപരിവര്‍ത്തനത്തിന് ശ്രമിച്ചതെന്ന് ആരോപിക്കപ്പെടുന്നു.
പൂനെയിലെ സാതെ നഗര്‍ പ്രദേശത്തെ ജനങ്ങളോട് മതം മാറാന്‍ സുധാകര്‍ ബാബുറാവു സൂര്യവംശിയും രണ്ട് അനുയായികളും ശ്രമിക്കുന്നതായാണ് പരാതി. ഈ കേസില്‍ അന്വേഷണം നടന്നുവരികയാണന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: