കോഴിക്കോട്: മറ്റൊരു കലോത്സവം കൂടി കടന്നുപോയതോടെ പരാതികളില്ലാതെ ഊട്ടുപുര സജീവമാക്കി നിര്‍ത്താന്‍ കഴിഞ്ഞതിന്റെ തൃപ്തിയിലാണ് മോഹനന് നമ്പൂതിരി. 24 മണിക്കൂറും ഭക്ഷണം നല്കുന്ന പാചകപ്പുരയായിരുന്നു പഴയിടം മോഹനന് നമ്പൂതിരി ഒരുക്കിയത്.
രാത്രി ഒരു മണിക്കും രണ്ടു മണിക്കും എല്ലാം ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്കി. പരമാവധി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ നല്‍കാനും സാധിച്ചു.
സമാപനം ദിവസം ഒരു നേരം 22,000 പേര്‍ക്ക് വരെ ഭക്ഷണം വിളമ്പാനായി. ദിവസം 40,000 പേര്‍ക്ക് വരെ ഭക്ഷണം ഒരുക്കിയിരുന്നു.
നോണ്‍ വെജ് ഭക്ഷണം വിളമ്പുന്നതിനെക്കുറിച്ചുള്ള വിവാദങ്ങളില്‍ നിശ്ശബ്ദത പാലിക്കാനാണ് മോഹനന് നമ്പൂതിരിക്ക് ഇഷ്ടം. സര്‍ക്കാര്‍ ഏല്പിച്ച ജോലി ഭംഗിയായി നിര്‍വ്വഹിക്കുന്നതിലാണ് താല്പര്യം. വിദ്യാഭ്യാസവകുപ്പ് കൊടുക്കാന്‍ പറഞ്ഞാല്‍ നോണ്‍ വെജും കൊടുക്കുമെന്നും അതിനുള്ള ആളുകള്‍ തന്നെ കൂടെയുണ്ടെന്നും പഴയിടം നമ്പൂതിരി പറഞ്ഞു. എന്തായാലും ഈ യുവജനോത്സവത്തില്‍ അങ്ങേയറ്റം ഹൈജീനിക്കായാണ് ഭക്ഷണം നല്കിയതെന്നതില് സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറയുന്നു.
കൃത്യമായിക്വട്ടേഷന് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തന്നെ പാചകപ്പുരയുടെ ചുമതല ഏല്‍പ്പിച്ചതെന്നും പഴയിടം പറഞ്ഞു.
നോണ്‍ വെജിന് എതിരായി പഴയിടം സംസാരിച്ചതായി ചില മാധ്യമങ്ങള്‍ ദുഷ്ടലാക്കോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പഴയിടം മോഹനന് നമ്പൂതിരിയുടെ കൂടെ ഒരു വലിയ നോണ്‍ വെജ് ടീമും ഉണ്ട് എന്നറിയുക. സ്കൂള്‍ കായികമേളയില്‍ നോണ്‍ വെജ് കൊടുക്കുന്നത് തന്നോടൊപ്പമുള്ള ടീം തന്നെയാണെന്നും പഴയിടം പറയുന്നു. പക്ഷെ കായിക മേളയില്‍ ഭക്ഷണം കഴിക്കാനെത്തുമെന്ന് പറഞ്ഞവരുടെ കണക്കും യഥാര്‍ത്ഥത്തില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരും തമ്മില്‍ നേരിയ വ്യത്യാസമേ കാണൂ.
പക്ഷെ കലോത്സവവേദിയില്‍ അങ്ങിനെയല്ല. പലപ്പോഴും പറഞ്ഞുറപ്പിച്ചതിനേക്കാള്‍ വളരെ കൂടുതല്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാനെത്തും. അത് ഇക്കുറിയും കൃത്യമായിമാനേജ് ചെയ്യാന്‍ കഴിഞ്ഞുവെന്നതിലും പഴയിടത്തിന് തൃപ്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: