ചെന്നൈ : മദ്യം വാങ്ങുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിന് നിര്‍ദ്ദേശവുമായി മദ്രാസ് ഹൈക്കോടതി. ജനങ്ങള്‍ക്കിടയിലെ മദ്യാസക്തി വര്‍ധിക്കുകയും പ്രായപൂര്ത്തിയായിട്ടില്ലാത്ത് വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകള്‍ ആവുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോടതിയുടെ ഈ പരാമര്‍ശം.
21 വയസ്സ് താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ലൈസന്‍സ് കൊണ്ടുവരണം. ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ മദ്യം വാങ്ങാനും കഴിക്കാനും പറ്റുകയുള്ളൂവെന്ന് ഉറപ്പാക്കുകയുംവേണം. സംസ്ഥാനസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ്മാക് മദ്യശാലകളുടെ വില്‍പ്പനസമയം ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി എട്ടുവരെയാക്കി ചുരുക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ഇത് കൂടാതെ മദ്യം വാങ്ങിക്കുന്നതിന് ലൈസന്‍സ് കൊണ്ടുവരുന്നതില്‍ തമിഴ്നാട് സര്‍ക്കാരിനും പോലീസ് മേധാവിക്കും നിര്‍ദേശം നല്കുന്ന കാര്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബാറുകളുടെയും പബ്ബുകളുടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യശാലകളുടെയും പ്രവര്‍ത്തനസമയം കുറയ്ക്കണമെന്നും പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേ ജസ്റ്റിസ് ആര്. മഹാദേവന്റെയും ജസ്റ്റിസ് സത്യനാരായണ പ്രസാദിന്റെയും ബെഞ്ചാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: