കൊച്ചി: കായിക്കാന്റെ ബിരിയാണിക്കട എന്ന പേരില്‍ പ്രസിദ്ധമായ കൊച്ചിയിലെ പ്രസിദ്ധ കായീസ് ഹോട്ടല്‍ അടപ്പിച്ചു. ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയിൽ നിന്ന് പഴുതാരയെ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. .
ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു.
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടാനുള്ള നോട്ടീസ് നൽകുകയായിരുന്നു.
ഷവര്‍മ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 16 എണ്ണം
കേരളത്തിലുടനീളം 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: