പത്തനംതിട്ട: ശബരിമല അരവണ നിർമ്മാണത്തിന് ഉപയോഗിച്ച ഏലയ്‌ക്ക ഗുണനിലവാരമില്ലാത്തതെന്ന് തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇനി ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചിയിലുള്ള ലാബിൽ കൂടി ഇക്കാര്യം പരിശോധിച്ചുറപ്പു വരുത്താന്‍ ഹൈക്കോടതി നിർദേശം. തിങ്കളാഴ്ച പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്..
ശബരിമലയില്‍ വര്‍ഷങ്ങളായി ഏലയ്‌ക്കാ വിതരണം ചെയ്തിരുന്ന അയ്യപ്പാ സ്‌പൈസസ് കമ്പനി നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലാബില്‍ അരവണയ്‌ക്കുപയോഗിച്ച ഏലയ്‌ക്ക ഹൈക്കോടതി നിര്‍ദേശപ്രകാരം പരിശോധനയ്‌ക്കയച്ചിരുന്നു. ആ റിപ്പോര്‍ട്ടില്‍ നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി കൊച്ചിയിലെ ലാബില്‍ കൂടി പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഇതനുസരിച്ച് ഏലയ്‌ക്കയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമക്ഷേമമന്ത്രാലയം, എഫ്.എസ്.എസ്.എ.ഐ തുടങ്ങിയവയെയും കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: