ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ മേഘാലയയും അസമും തമ്മിലുള്ള ധാരണാപത്രം സ്റ്റേ ചെയ്യണമെന്ന മേഘാലയ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി 2022 മാര്‍ച്ച് 29 ന് അസമിലെയും മേഘാലയയിലെയും മുഖ്യമന്ത്രിമാര്‍ മേഘാലയ-ആസാം അതിര്‍ത്തി ഉടമ്പടി ഒപ്പുവച്ചു. അസം-മേഘാലയ അതിര്‍ത്തി കരാറിന് ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്താന്‍ മേഘാലയ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒമ്പതിന് ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് മേഘാലയ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് അസം, മേഘാലയ സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: