തിരുവനന്തപുരം : ഗവര്‍ണറുടെ ബാധിക്കുന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കരുത്. ചാന്‍സിലര്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്ണര്ന്ന് നിയമോപദേശം. രാജ്ഭവന് ലീഗല്‍ അഡൈ്വസറാണ് ഗവര്‍ണര്‍ക്ക് ഉപദേശം. നല്‍കിയിരിക്കുന്നത്. ഇതോടെ ബില്‍ രാഷ്ട്രപതിക്ക് വിടുമെന്ന് ഏറെക്കുറേ തീരുമാനമായി.
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലില്‍ അദ്ദേഹം തന്നെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തിതാത്പര്യം കടന്നുവരാന്‍ സാധ്യതയുണ്ട്. നിര്‍ണായകമായി ഭരണഘടനപദി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലില്‍ അയാള്‍ തന്നെ തീരുമാനമെടുക്കരുതെന്നാണ് നിയമോപദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ ചാന്‍സിലര്‍ ബില്ല് സംബന്ധിച്ച് ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുത്തേക്കില്ല. കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയതില്‍ ചാന്‍സിലര്‍ ബില്‍ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം ഗവര്‍ണര്‍ ഒപ്പവെച്ചിരുന്നു. ഇനി ഭരഘണഘടന വിദഗ്ധരുമായി ഗവര്‍ണര്‍ കൂടിയാലോചന നടത്തിയ ശേഷമായിരിക്കും ഗവര്‍ണര്‍ തീരുമാനം കൈക്കൊള്ളുക. അതേസമയം ബില്ലില്‍ ഗവര്‍ണറുടെ തീരുമാനം നീണ്ടാല്‍ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ബില്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ തീരുമാനം വൈകും. ചാന്‍സലര്‍ ബില്ലില്‍ തനിക്കു മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടെ എന്നായിരുന്നു ഗവര്‍ണറും പ്രതികരിച്ചത്. ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ നേരത്തെയും സൂചിപ്പിച്ചിരുന്നതാണ്. ഇതോടെ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും മാറ്റി സര്‍വ്വകലാശാലകളില്‍ ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്. ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ പുറത്താക്കുന്ന രണ്ടു ബില്ലുകള്‍ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അംഗീകരിച്ചിരുന്നു. 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നും ഗവര്‍ണറെ നീക്കി, പകരം വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിക്കുന്നതിനുള്ളതാണ് രണ്ടു ബില്ലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: