Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുജാഹിദ് വേദിയിലെ കമ്മ്യൂണിസ്റ്റ് ജനിതക വൈകല്യം

മതമെന്ന നിലയിൽ ഇസ്ലാമിനെ അംഗീകരിക്കുന്ന രാഷ്‌ട്രീയമല്ല അവരുടേതെങ്കിലും ഭാരതത്തിന് എതിര് നിൽക്കാൻ കെൽപ്പുള്ളവർ എന്ന നിലയിൽ ഇസ്ലാം മൗലികവാദത്തെ കമ്മ്യൂണിസ്റ്റുകൾ കയ്യയച്ച് സഹായിച്ചു.

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Jan 6, 2023, 08:55 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

” The Propaganda’s purpose is to make one set of People forget that certain other sets of people are Human.” Aldous Huxley 

“ഒരു കൂട്ടം ജനങ്ങള്‍ മനുഷ്യരാണെന്ന് പോലും മറ്റൊരു വിഭാഗം ജനങ്ങളെ തോന്നിപ്പിക്കാതിരിക്കുകയാണ് വ്യാജപ്രചരണത്തിന്റെ ലക്ഷ്യം.”

അമേരിക്കൻ തത്വചിന്തകനും എഴുത്തുകാരനുമായ ആൽഡസ് ഹക്സ്ലിയുടെ ഈ വാചകം കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ ഉദ്യേശിച്ചാണോ എന്ന് ഉറപ്പായും സംശയിക്കാം. കാരണം കോഴിക്കോട് നടന്ന മുജാഹിദ് സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ബിനോയ് വിശ്വം എം.പി, ജോൺ ബ്രിട്ടാസ് എംപി എന്നിവർ നടത്തിയ പ്രസംഗത്തിന്റെ ആകെത്തുക സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക എന്നത് മാത്രമായിരുന്നു. രാജ്യത്തെ പ്രബല ജനവിഭാഗങ്ങളായ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ രമ്യതയിൽ കഴിയുക എന്നത് കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് ചങ്ക് തകരുന്ന കാര്യമാണ്. കേരള നദ്‌വത്തുൽ മുജാഹിദീന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് സംഘപരിവാർ ആശയമുളളവരെ പ്രാസംഗികരായി ക്ഷണിച്ചതാണ് കേരളത്തിലെ ഇടത് നേതാക്കളെ പ്രകോപിപ്പിച്ചത്.

കേന്ദ്രം ഭരിക്കുന്നത് ഭിന്നിപ്പിന്റെ ആശയമുള്ളവരാണെന്നും അവരുടെ മഴുവിന്റെ താഴെ കഴുത്ത് കാണിച്ചു കൊടുക്കരുതെന്നും മുഖ്യമന്ത്രി ഉപദേശിച്ചപ്പോൾ ഇന്ത്യ ഭരിക്കുന്നവർക്ക് പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളേയും ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ടോയെന്നായിരുന്നു ജോൺ ബ്രിട്ടാസ് എം പിയുടെ ആശങ്ക. ഒരു പടി കൂടി കടന്ന് മുജാഹിദുകളുടെ ഈ നടപടി കൊണ്ട് ആർ.എസ്.എസിന്റെ സ്വഭാവം മാറുമോ എന്നും ബ്രിട്ടാസ് ഉത്കണ്ഠപ്പെട്ടു. ബിജെപി നേതാവായ ഇപ്പോഴത്തെ ഗോവാ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള മുജാഹിദ് വേദിയിൽ മുന്നോട്ട് വെച്ച സമവായത്തിന്റെ- സമഭാവനയുടെ രാഷ്‌ട്രീയം ബിജെപിയുടേതല്ല എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മുറവിളി.

ബിജെപി കേന്ദ്രം ഭരിക്കുന്നതോ മുജാഹിദ് സംഘടന ബിജെപി നേതാക്കൾക്ക് വേദി അനുവദിച്ചതോ ഒന്നുമല്ല ഇവരുടെ യഥാർത്ഥ ആശങ്ക. അവിശ്വാസത്തിന്‍റേതായ അന്തരീക്ഷം മാറി സഹവർത്തിത്വത്തിന്റെ പാതയിലേക്ക് ഇരു സമുദായങ്ങളും മാറുമോ എന്നതാണ് ഇവരെ എക്കാലത്തും അലട്ടുന്ന പ്രശ്നം. വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന്റെ രക്തസാക്ഷികളാണ് ഭാരതത്തിലെ ഹൈന്ദവരും മുസ്ലീങ്ങളും എന്നുള്ളത് തർക്കരഹിതമായ വസ്തുതയാണ്. ഭിന്നിപ്പിക്കലിന്റെ ഉപോത്പന്നമായ പ്രീണിപ്പിക്കലിലേക്ക് അന്നത്തെ ദേശീയ പ്രസ്ഥാനമായ കോൺഗ്രസ് ഗതിമാറിയപ്പോൾ‌ രാജ്യത്ത് അവിശ്വാസത്തിന്റെ അന്തരീക്ഷം ഉടലെടുത്തു; രാഷ്‌ട്രം വിഭജിക്കപ്പെട്ടു. ഭാരതം എന്നത് ഒരു രാഷ്‌ട്രമേയല്ല എന്നും വിവിധ മതങ്ങളുടേയും ഭാഷകളുടേയും അടിസ്ഥാനത്തിൽ 16 രാജ്യങ്ങളായി ഇന്ത്യയെ വിഭജിക്കണമെന്നും നിലപാടുണ്ടായിരുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് രാജ്യത്തെ വിദ്വേഷ രാഷ്‌ട്രീയം ഏറെ ആത്മവിശ്വാസം നൽകുന്നതായി. പിന്നീടിങ്ങോട്ട് അന്തരീക്ഷം വഷളാക്കുന്നതിലായിരുന്നു ഇവരുടെ ശ്രദ്ധ.

ഒരു മതമെന്ന നിലയിൽ ഇസ്ലാമിനെ അംഗീകരിക്കുന്ന രാഷ്‌ട്രീയമല്ല അവരുടേതെങ്കിലും ഭാരതത്തിന് എതിര് നിൽക്കാൻ കെൽപ്പുള്ളവർ എന്ന നിലയിൽ ഇസ്ലാം മൗലികവാദത്തെ കമ്മ്യൂണിസ്റ്റുകൾ കയ്യയച്ച് സഹായിച്ചു.

ലോകമെങ്ങും ഇസ്ലാമും കമ്മ്യൂണിസ്റ്റുകളും വിരുദ്ധ ചേരിയിലാണെന്ന് മാത്രമല്ല പരസ്പരം ഉന്മൂലനം ചെയ്യുന്നവരുമാണ്. 1917 ലെ ഒക്ടോബർ വിപ്ലവത്തിന് ശേഷം വ്ലാദിമിർ ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ അധികാരത്തിൽ വരുമ്പോൾ സോവിയറ്റ് യൂണിയനിൽ 25,000 അധികം മോസ്കുകളാണ് ഉണ്ടായിരുന്നത്. 1970 ആയപ്പോഴേക്കും കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ മുസ്ലീങ്ങൾക്ക് ആരാധന നടത്താൽ 500 ൽ താഴെ പള്ളികളേ അവശേഷിച്ചുള്ളൂ. ലെനിൻ ഭരണത്തിൽ മുസ്ലീങ്ങൾക്ക് ആരാധന അസാധ്യമായി, അറബിയിൽ രചിക്കപ്പെട്ട പുസ്തകങ്ങളെല്ലാം അഗ്നിക്കിരയാക്കി. 1944 ൽ ചെച്നിയൻ പ്രവിശ്യയിൽ നിന്ന് 6.5 ലക്ഷം ഇസ്ലാം മത വിശ്വാസികളെ നിർബന്ധിച്ച് കുടിയൊഴിപ്പിച്ചു. ഇവരിൽ 4 ലക്ഷത്തോളം പേർ കൊലചെയ്യപ്പെട്ടു, സ്റ്റാലിന്റെ ഈ ക്രൂരതയെ 2004 ഫെബ്രുവരി 26 ന് യൂറോപ്യൻ പാർലമെന്‍റ് വംശഹത്യയായി പ്രഖ്യാപിച്ചു. (ലോകത്ത് സ്റ്റാലിനെ ആരാധിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് പാർട്ടി പിണറായി വിജയന്റെയും ബ്രിട്ടാസിന്‍റേയും സിപിഎം മാത്രമാണ്.) 

അഫ്ഗാനിസ്ഥാനിലെ താലിബാൻ ക്രൂരതയ്‌ക്ക് അടിത്തറയിട്ടതും കമ്മ്യൂണിസ്റ്റുകളായിരുന്നു. 1978 ൽ സോവിയറ്റ് നേതാവ് ബ്രഷ്നേവ് നടത്തിയ അഫ്ഗാൻ അധിനിവേശം 5 ലക്ഷം ഇസ്ലാം മതവിശ്വാസികളെയാണ് കശാപ്പ് ചെയ്തത്. സോവിയറ്റ് അധിനിവേശത്തെ ചെറുക്കാൻ അമേരിക്കൻ പിന്തുണയോടെ വളർന്ന് വന്ന മൗലികവാദമാണ് താലിബാൻ എന്ന പേരിൽ ലോകത്ത് അശാന്തി പടർത്തിയത്. കമ്മ്യൂണിസ്റ്റ് നേതാക്കൾ ഭരിക്കുന്ന ചൈന, ഉത്തരകൊറിയ എന്നിവിടങ്ങള്‍ മതസ്വാതന്ത്ര്യം എന്നത് മരീചികയാണ്. ചൈനയിൽ ബുർഖ ധരിച്ച് തെരുവിലിറങ്ങാനോ ഖുറാൻ കൈവശം വെക്കാനോ പോലും സ്വാതന്ത്ര്യമില്ല. 2017 ന് ശേഷം മാത്രം 10 ലക്ഷം ഉയിഗർ മുസ്ലീങ്ങളെയാണ് ചൈന അനധികൃതമായി തടവിലിട്ടിരിക്കുന്നത്. തടവിലാകാത്തവർ നിർബന്ധിത അടിമപ്പണി, നിർബന്ധിത വന്ധ്യംകരണം തുടങ്ങി മനസ് മരവിക്കുന്ന നിരവധി ക്രൂരതകൾ സഹിച്ച് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന സ്ഥിതിയില്‍ കഴിയുന്നു. 

മൗലികവാദികളായ മുസ്ലീം ഭരണാധികാരികൾ ഉള്ളിടത്ത് കമ്മ്യൂണിസ്റ്റുകളുടെ അവസ്ഥ ഇതിലും ഭീകരമാണ്. ഇറാൻ, ഇറാഖ്, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ തുടങ്ങി ഭീകരവാദികൾ ഭരണം കയ്യാളിയ രാജ്യങ്ങളിലെല്ലാം കമ്മ്യൂണിസം എന്നത് ഓർമ്മകളിൽ മാത്രമായി. പൊളിറ്റിക്കൽ ഇസ്ലാമും കമ്മ്യൂണിസ്റ്റുകളും സഹകരിച്ച് ജീവിക്കുന്നതിന് ഉദാഹരണം ലോകത്തെവിടെയുമില്ല. പരസ്പരം കൊന്നു തീർത്ത ചരിത്രമേ ഇവർക്കുള്ളൂ. എന്നാൽ ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകൾ വളരെ ന്യൂനപക്ഷമായ ഒരു വിഭാഗം തീവ്രവാദ മുസ്ലിങ്ങളെ പാലൂട്ടാനുള്ള  ശ്രമത്തിലാണ്. കോൺഗ്രസ് ഖിലാഫത്ത് പ്രസ്ഥാനം ഏറ്റെടുക്കുന്നതിനും എത്രയോ മുൻപ് തന്നെ കമ്മ്യൂണിസ്റ്റുകൾ ഇതേ ചിന്താഗതിയുമായി രംഗപ്രവേശം ചെയ്തിരുന്നു. ഭാരതം മാതൃഭൂമിയല്ലെന്ന് പ്രഖ്യാപിച്ച് തുർക്കിയിലേക്ക് ‘ഹിജറ’ ചെയ്തവരായിരുന്നു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജന്മം നൽകിയത്. ജീനിലുള്ള ആ രാഷ്‌ട്ര വിരുദ്ധത തന്നെയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ ഇന്നും നയിക്കുന്നത്. സാധാരണക്കാരായ ഇസ്ലാം മതവിശ്വാസികള്‍ ദേശീയതയുമായി സമരസപ്പെടാൻ നടത്തുന്ന ഏതൊരു നീക്കവും ഇവർക്ക് അംഗീകരിക്കാനാകാത്ത ‘അസ്വാഭാവിക’ നീക്കമായി തീരുന്നത് അതു കൊണ്ടാണ്.

ഭാരതത്തിലുള്ള മുഴുവൻ ആൾക്കാരും സാംസ്കാരികമായി ഒന്നാണെന്നും ആരാധനാ സമ്പ്രദായത്തിലുള്ള വ്യത്യസ്തത കൊണ്ട് ആരെയും ശത്രുപക്ഷത്ത് നിർത്തരുതെന്നും പ്രഖ്യാപിച്ച സംഘടനയാണ് ആർ.എസ്,എസ്. ‘ഏകം സത്; വിപ്രാ: ബഹുതാ വദന്തി’ (പലപേരിൽ അറിയപ്പെട്ടാലും സത്യം ഒന്നേയുള്ളൂ.) എന്ന ആർഷ ഭാരത സിദ്ധാന്തം പ്രമാണമായി അംഗീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. അതേ മൂശയിൽ വാർത്തെടുക്കപ്പെട്ട ബി.ജെ.പിയുടെ നിലപാടും അതു തന്നെയാണ്. അതുകൊണ്ടാണ് കേവല മതേതരത്വത്തെ ഉപേക്ഷിച്ച് ഭാവാത്മക മതേതരത്വം ബിജെപി പ്രമാണമായി സ്വീകരിച്ചത്. മതേതരത്വം മത വിരുദ്ധത എന്ന നിഷേധാത്മകതയിൽ നിന്ന് ഉടലെടുത്തപ്പോൾ ഭാവാത്മക മതേതരത്വം ‘സർവ്വധര്‍മ്മ സമഭാവന’ എന്ന ക്രിയാത്മകതയിൽ നിന്നാണ് ഊർജ്ജം ആവാഹിക്കുന്നത്. ‘അവിശ്വാസി’ ‘വർഗ്ഗ ശത്രു’ തുടങ്ങിയ നിഷേധ ചിന്തകള്‍ക്കോ ശത്രുപക്ഷ പ്രഖ്യാപനങ്ങള്‍ക്കോ സംഘപരിവാർ നിഘണ്ടുവിൽ ഇടമില്ല. അതിനാൽ തന്നെ ഈ രാജ്യത്തെ ജനങ്ങളെ അവരുടെ വിശ്വാസത്തിന്റെ പേരിൽ ‘ഇരിഞ്ഞിട്ട് എണ്ണാൻ’ ബിജെപിയോ ആർ.എസ്.എസോ തയ്യാറുമല്ല.

2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് ഇവർ നടത്തിയ മുറവിളികൾ ഒന്നും തന്നെ യാഥാർത്ഥ്യമാകാത്തതിന്റെ വേവലാതിയാണ് ഇക്കൂട്ടർക്കുള്ളത്. 2014 ന് ശേഷം രാജ്യത്തിന്റെ സാമൂഹ്യ രംഗത്തുണ്ടായ മാറ്റം സമാനതകളില്ലാത്തതാണ്. ഹിന്ദുവിന്‍റേയും മുസൽമാന്‍റേയും ശത്രു പട്ടിണിയും അറിവില്ലായ്മായുമാണ് എന്ന് പ്രഖ്യാപിച്ചാണ് മോദി സർക്കാർ ഭരണം തുടങ്ങിയത്. കേന്ദ്ര സർക്കാർ നടപ്പാക്കിയ ഒരു പദ്ധതിയും ഏതെങ്കിലും മതത്തെ ഉന്നം വെച്ചുള്ളതുമായിരുന്നില്ല. ഭവന രഹിതർക്ക് വീട് നൽകിയപ്പോഴും വറുതിക്കാലത്ത് സൗജന്യ റേഷൻ നൽകിയപ്പോഴും സൗജന്യമായി ഗ്യാസ്, വൈദ്യുതി, വെള്ളം, സ്വയംതൊഴിലിന് വായ്പ ഇവയൊക്കെ അനുവദിച്ചതും മതം നോക്കിയായിരുന്നില്ല. രാജ്യത്തെ 50 കോടി ജനങ്ങൾക്ക് സൗജന്യമായി ചികിത്സ ഉറപ്പാക്കിയതും മതം നോക്കിയായിരുന്നില്ല. വിദേശത്ത് അകപ്പെട്ടു പോയ ഭാരതീയരെ സുരക്ഷിതമായി തിരികെ എത്തിച്ചപ്പോഴും അവരുടെ മതം ചികയാൻ കേന്ദ്രസർക്കാർ മിനക്കെട്ടിട്ടില്ല.

ഹിന്ദു-മുസ്ലീം വിഭാഗങ്ങൾക്കിടയിൽ രാജ്യ വിഭജനത്തോടനുബന്ധിച്ച് തുടങ്ങിയ സംഘർഷത്തിന്‍റേയും അവിശ്വാസത്തിന്റെയും അന്തരീക്ഷം ഇന്ന് രാജ്യത്തില്ല. കോൺഗ്രസ് ഭരണത്തിൻ കീഴിൽ വർഗ്ഗീയ കലാപങ്ങൾ നിത്യ സംഭവമായിരുന്നു എങ്കിൽ ഇന്ന് നമ്മുടെ നാട് സഹവർ‌ത്തിത്വത്തിന്റെ പാതയിലാണ്. 140 കോടി ജനങ്ങളുള്ള മഹാരാജ്യത്ത് ഏതാനും ചില ക്രിമിനലുകൾ നടത്തിയ കയ്യാങ്കളികൾക്ക് മതത്തിന്റെ നിറം നൽകി ആളിക്കത്തിക്കാൻ പലരും ശ്രമിച്ചെങ്കിലും ഏശാതെ പോവുകയാണ് ഉണ്ടായത്. ഗുജറാത്ത് കലാപത്തിന്റെ യാഥാർത്ഥ്യം കോൺഗ്രസ് ഭരിക്കുമ്പോൾ തന്നെ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സംഘം കണ്ടെത്തിയെങ്കിലും അത് അംഗീകരിക്കാത്തത് പാർട്ടിക്കോടതിയിൽ മാത്രം വിശ്വസിക്കുന്നത് കൊണ്ടാണ്. 

നൂറ്റാണ്ടുകളായി രണ്ട് സമുദായങ്ങൾക്കിടയിൽ നിലനിന്ന അയോധ്യ തർക്കം രാജ്യത്തെ പരമോന്നത നീതിപീഠം രമ്യമായി പരിഹരിച്ചത് കുബുദ്ധികളായവർക്ക് മാത്രമേ ഞെട്ടലുണ്ടാക്കിയുള്ളൂ. ബഹുഭൂരിപക്ഷത്തിനും അത് ആശ്വാസവും ആത്മവിശ്വാസവും നൽകിയപ്പോൾ തെരുവിൽ ചോര പ്രതീക്ഷിച്ചവർ നിരാശരാവുക സ്വാഭാവികമാണ്. 1947 ൽ ഉണ്ടായ രാജ്യവിഭജനത്തിനോ വൈദേശിക അക്രമകാരികൾ ദേവാലയങ്ങള്‍ തകർത്തതിനോ ഇന്ന് രാജ്യത്തുള്ള ഇസ്ലാം മതവിശ്വാസികൾ ഉത്തരവാദികളാണെന്നോ അവർ അതിന് പ്രായശ്ചിത്തം ചെയ്യണമെന്നോ ഈ നാട്ടിലെ ഭൂരിപക്ഷ ജനത കരുതുന്നില്ല. പരസ്പം ഉണ്ടായ തെറ്റുകുറ്റങ്ങൾ മറന്നും പൊറുത്തും മുന്നോട്ട് പോകാനാണ് നാട് ആഗ്രഹിക്കുന്നത്. ആർ.എസ്.എസ് തലവൻ ഡോ. മോഹൻ ഭാഗവത് ദില്ലിയിലെ പള്ളിയിലെത്തി ഓൾ ഇന്ത്യാ ഇമാം ഓർഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്യാസിയെ സന്ദര്‍ശിച്ചതും അവർ അദ്ദേഹത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചതും രാജ്യം പ്രതീക്ഷയോടെയാണ് കണ്ടത്. മുസ്ലീം സമൂഹം ഭൂരിപക്ഷ സമൂഹവുമായി ദൃഢബന്ധം ആഗ്രഹിക്കുന്നു എന്ന് ഇമാമിന്റെ പ്രതികരണത്തിൽ നിന്ന് മനസിലാകുന്നുണ്ട്. ഇതൊക്കെ രാജ്യത്ത് ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന ഏവരും ആഗ്രഹിക്കുന്നതാണ്. പക്ഷേ ഇപ്പോഴും പഴയ മുറിവുകൾ മാന്തി പുണ്ണാക്കാൻ ശ്രമിക്കുന്നത് ചെന്നായ മനസുകളാണ്. 

മുസ്ലീം ജനവിഭാഗത്തിലെ ചെറിയ ഒരു വിഭാഗം ഭീകരവാദത്തിന്റെ വഴിയിലേക്ക് പോയിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ട അവരേക്കൂടി പറ്റുമെങ്കിൽ നേർവഴിയിലെത്തിക്കുകയാണ് ക്രിയാത്മകമായ രാഷ്‌ട്രീയം. അല്ലാതെ ബഹുഭൂരിപക്ഷത്തേയും വഴിതെറ്റിച്ച് ഇതര സമുദായ സ്പർദ്ധ വളർത്തി തെരുവിൽ തല്ലിക്കലല്ല. തെറ്റിധാരണ മാറാൻ കൂട്ടായ്മകളും സഹകരണവും മാത്രമാണ് പോംവഴി. അതിനായി ആരെങ്കിലും മുൻകൈ എടുക്കുമ്പോൾ ഇടംകോലിടുന്നത് ജനിതക വൈകല്യമാണ്. അതിന് നിന്നു തരാൻ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് മുജാഹിദ് സമ്മേളന വേദിയിൽ നിന്ന് ഉയർന്ന് കേട്ടത്. കേരളത്തിലെ മുസ്ലീം ജനവിഭാഗം ബിജെപിയുടെ ഭാവാത്മക മതേതരത്വത്തെ ആശ്ലേഷിക്കുന്ന കാലം വിദൂരമല്ല. 

—

Tags: സന്ദീപ് വാചസ്പതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

BJP

‘മിത്ത്’ രഹിത സമൂഹത്തിനായി പോരാടാം: സുന്നത്ത് കല്യാണത്തെ തള്ളിപറയുമോ? ; സ്പീക്കര്‍ ഷംസീറിനോട് സന്ദീപ് വാചസ്പതി

Social Trend

മുഹമ്മദ് റിയാസിനെ പോലെയുള്ള വര്‍ഗ്ഗീയ കോമരത്തെ ഭരണാധികാരിയായി ചുമക്കേണ്ടി വരുന്നത് മലയാളികളുടെ ഗതികേട്: സന്ദീപ് വാചസ്പതി

Social Trend

ഭരണഘടനാ ബെഞ്ച് ഉത്തരവ് നീതിബോധം ഉള്ള എല്ലാവര്‍ക്കും ആശങ്ക ഉണ്ടാക്കും: സാന്ദീപ് വാചസ്പതി

madu s nair
Alappuzha

മൂല്യങ്ങളാണ് ജീവിത വിജയം തീരുമാനിക്കുന്നത്: മധു.എസ്. നായര്‍

ചിത്രം 1. ദില്ലി എഡിഷന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ്. ചിത്രം 2. ആലപ്പുഴ എഡിഷന്‍ മലയാള മനോരമ.
Kerala

മലയാള പത്രങ്ങളില്‍ സാമൂഹ്യ പെന്‍ഷന്‍ 1600 രൂപ; ഇംഗ്ലീഷ് പത്രങ്ങളില്‍ എത്തിയപ്പോള്‍ 11,600 രൂപ; പിണറായി സര്‍ക്കാറിന്റെ ഒരു ‘തള്ള്’ പരസ്യംകൂടി പുറത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies