തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്. കര്‍ഷകര്‍ക്കും കാര്‍ഷിക സംരംഭകര്‍ക്കുമുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ണതോതില്‍ കര്‍ഷകര്‍ക്ക് ഇടയിലേക്ക് എത്തിക്കുന്നതിനും ശ്രമമുണ്ടാകണമെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
മൃഗചികിത്സാ സംവിധാനങ്ങള്‍ കര്‍ഷകരുടെ വീട്ട് പടിക്കല്‍ ഉറപ്പാക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സംയുക്ത പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു വി.മുരളീധരന്. ക്ഷീരവികസനം, മുട്ടക്കോഴി വളര്‍ത്തല്‍, വളര്‍ത്തു മൃഗസംരക്ഷണം എന്നിവയിലെ സാധ്യതകളെ തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്താനാകണം. കുട്ടികള്‍ക്ക് ഇടയില്‍ നിന്നാരംഭിക്കുന്ന പരിശീലനപരിപാടികള്‍ ഉണ്ടായിവരേണ്ടതുണ്ടെന്നും വി.മുരളീധരന് പറഞ്ഞു.
കാര്‍ഷിക മേഖലയിലെ പ്രോത്സാഹനങ്ങളിലൂടെയും സംരഭങ്ങള്‍ക്കുള്ള പിന്തുണയിലൂടെയും കര്‍ഷകരുടെ സാമ്പത്തിക ഉന്നമനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവക്കുന്നത്. രാഷ്ട്രീയ ഗോകുല്‍ മിഷന് പോലുള്ള പദ്ധതികള്‍ അതിന് ഉദാഹരണമാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് കര്‍ഷക ക്ഷേമത്തിനായി കൈകോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: