കൊല്‍ക്കൊത്ത: ബംഗാള്‍ ഗവര്‍ണറായ മലയാളി സി.വി. ആനന്ദ ബോസിന് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി.
സെന്‍ട്രല്‍ റിസര്‍വ്വ് പൊലീസ്(സിആര്‍പിഎഫ്) അദ്ദേഹത്തിന് രാജ്യമൊട്ടാകെ സുരക്ഷ നല്‍കും. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങള്‍ അന്വേഷിക്കുന്ന സമിതിയില്‍ അംഗമായിരുന്നു സി.വി. ആനന്ദ ബോസ്.
അന്നത്തെ അക്രമത്തില്‍ ബിജെപിക്കാരെ തൃണമൂല്‍ ഗുണ്ടകള്‍ വധിക്കുകയും നിരവധി പേര് നാടുവിട്ടോടേണ്ടി വരികയും ചെയ്തിരുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: