ബെംഗളൂരു: കേന്ദ്ര വ്യവസായ സുരക്ഷ സേനയെ(സിഐഎസ് എഫ്) അപമാനിക്കാന്‍ ശ്രമം നടത്തിയ യുവഗായിക കൃഷാനി ഗധ് വി കുടുങ്ങി. തന്നെ സിഐഎസ്എഫുകാര്‍ തുണിയഴിച്ചു പരിശോധിച്ചെന്നായിരുന്നു കൃഷാനി ഗധ് വിയുടെ ട്വീറ്റ്.
ഉടനെ ബെംഗളൂരു വിമാനത്താവള അധികൃതര്‍ മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും മുകളില്‍ ധരിച്ച ജാക്കറ്റ് മാത്രമാണ് പരിശോധനയ്‌ക്കായി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു സിഐഎസ് എഫ് വിശദീകരണം.
ബെംഗളൂരു വിമാനത്താവളത്തില്‍ ഓരോ ഇഞ്ച് സ്ഥലവും സിസിടിവി നിരീക്ഷണത്തിലുള്ളതാണ്. ക്യാമറ പരിശോധിച്ചപ്പോള്‍ അത്തരമൊരു പരിശോധന നടന്നതായി കണ്ടെത്തിയില്ല. കൃഷാനി ഗധ് വിയ്‌ക്കെതിരെ
കേസെടുക്കാന്‍ സിഐഎസ് എഫ് നീക്കം തുടങ്ങിയതോടെ ഗായിക തന്റെ ട്വീറ്റും ട്വിറ്റര്‍ അക്കൗണ്ടും മുക്കിയിരിക്കുകയാണ്.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായ ട്വീറ്റായതിനാല്‍ ഇത് നിരവധി ഇടങ്ങളില്‍ ലഭ്യമാണ്. കേന്ദ്രസര്‍ക്കാരിനെയും കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ കോണ്‍ഗ്രസും ജനതാദളും വരെ ഈ ട്വീറ്റ് ഉപയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: