ബ്രസീലിയ: പന്ത് കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച, കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഫുട്‌ബോള്‍ ചക്രവര്‍ത്തി പെലെയ്‌ക്ക് ജനലക്ഷങ്ങളുടെ അന്ത്യാഞ്ജലി. സാന്റോസ് ക്ലബ്ബിന്റെ ബെല്‍മിറൊയിലെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച പെലെയുടെ ഭൗതികദേഹത്തില്‍ ജനലക്ഷങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു.
ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡിസില്‍വ, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനൊ അടക്കം പ്രമുഖര്‍ ഇതിഹാസ താരത്തിന് വിട നല്കാനെത്തി. തിങ്കളാഴ്ച രാവിലെ തുടങ്ങിയ പൊതുദര്‍ശനം ഇന്നലെ രാവിലെ അവസാനിച്ചു. പിന്നീട് സ്റ്റേഡിയത്തിന് അധികം അകലെയല്ലാത്ത എക്യുമെനിക്കല്‍ മെമ്മോറിയല്‍ നെക്രോപോളിസ് സെമിത്തേരിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സംസ്‌ക്കാര ചടങ്ങുകള്‍. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
രോഗബാധിതനായി ചികിത്സയിലായിരുന്ന പെലെ കഴിഞ്ഞ വ്യാഴാഴ്ച രാത്രി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: