കൊല്‍ക്കത്ത : ബംഗാളില്‍ അടുത്തിടെ ആരംഭിച്ച വന്ദേ ഭാരത് എക്സ്പ്രസ്സിനു നേരെ സാമൂഹ്യ വിരുദ്ധരുടെ കല്ലേറ്. ഹൗറയിലേക്ക് പോവുകയായിരുന്ന ട്രെയിനിന് മാല്‍ഡ കുമര്‍ഗംഞ്ച് സ്റ്റേഷന് സമീപംവച്ചായിരുന്നു കല്ലേറ്. ട്രെയിനിന്റെ ജനല്‍ചില്ല് തകര്‍ന്നു.
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സി-13 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്നു അക്രമികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.
ഹൗറയില്‍ നിന്ന് ന്യൂ ജല്‍പായ്ഗുരി ജംഗ്ഷനിലേക്കുള്ള ഇന്ത്യയുടെ ഏഴാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി വെര്‍ച്വലായാണ് സംസ്ഥാനത്തിന് വന്ദേ ഭാരത് എക്സ്പ്രസ്സ് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: