ഉണ്ണി മുകന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം എന്ന സിനിമ തിയറ്ററുകളില്‍ വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ച് വിജയകരമായി മുന്നേറുകയാണ്. മലയാളത്തിന്റെ കാന്താര എന്നാണ് പലരും ഈ സിനിമയെ വിശേഷിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ കഥ പറയുന്ന ഈ സിനിമ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രശംസ പിടിച്ചുപറ്റുകയാണ്. ആൻറോ ആൻറണി എംപി കേരളത്തിന്റെ കാന്താര എന്നാണ് ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
“അത്രത്തോളം ഉജ്ജ്വലമായാണ് അത് പ്രേക്ഷകരിലേക്ക് ഭക്തിയുടെയും അതിലെ നിഷ്‌ക്കളങ്കതയുടെയും മനോഹരമായ മുഹൂര്‍ത്തങ്ങള്‍ പകര്‍ന്ന് ഒടുവില്‍ കോരിത്തരിപ്പിക്കുന്ന ക്ലൈമാക്‌സോടെ പര്യവസാനിക്കുന്നത്. കല്യാണി എന്ന എട്ടുവയസ്സുകാരിയും അവളുടെ കൂട്ടുകാരനായ പീയൂഷും നടത്തുന്ന ശബരിമലയാത്രക്കൊപ്പം പ്രേക്ഷകന്‍ തീര്‍ഥയാത്ര ചെയ്യുകയാണ്.
ശബരിമലകാണുകയാണ്,അനുഭവിക്കുകയാണ്,അവിടത്തെ ചൈതന്യം നുകരുകയാണ്…’തത്വമസി’ അഥവാ ‘അത് നീയാകുന്നു’എന്നാണ് ശബരിമലയില്‍ കൊത്തിവെച്ചിരിക്കുന്ന തത്വം. ഈ സിനിമ നമ്മോടു പറയുന്നതും അതുതന്നെ. അതുകൊണ്ടുതന്നെ കണ്ടിരിക്കുമ്പോള്‍ മനസ്സില്‍ പലപ്പോഴും ‘സ്വാമിയേ…ശരണമയ്യപ്പ…’എന്ന മന്ത്രം നിറയും. ഉണ്ണിമുകുന്ദന്‍ ഒരിക്കല്‍ക്കൂടി ജനമനസ്സുകള്‍ കീഴടക്കുന്നുണ്ട്,സ്വന്തം പ്രകടനത്തിലൂടെ. സിനിമ കണ്ട് മാത്രം അറിയേണ്ട മാസ്മരികതയാണ് ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിന്റേത്. “- ശബരിമല ഉള്‍പ്പെടുന്ന ലോക്സഭാ മണ്ഡലത്തിന്റെ എംപി ആയ ആന്‍റോ ആന്‍റണി എഴതുന്നു.
“അയ്യപ്പാ…. എന്ന് വിളിച്ചാൽ വിളിപ്പുറത്തുള്ള ഭഗവാനെ നേരിൽകണ്ട അനുഭൂതിയാണ് മാളികപ്പുറം സിനിമ കണ്ടപ്പോൾ ഉണ്ടായത്… അതിഗംഭീരം” സാധാരണക്കാരുടെ ഇതുപോലുള്ള അഭിപ്രായപ്രകടനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ.
ദുഷ്ടലാക്കോടെ ഉണ്ണിമുകുന്ദന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് മാളികപ്പുറം തകര്‍ക്കാന്‍ ഒരുമ്പെടുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: